അദിത് വിഷ്ണു ബോസ്റണിലേക്ക്
Friday, July 1, 2016 12:51 AM IST
തൃശൂര്‍: ഗണിതശാസ്ത്രത്തില്‍ അസാമാന്യ പ്രതിഭയുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള താരാ ആന്‍ഡ് ജസുഭായി മേ ത്ത ഫെലോഷിപ്പിനു പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ പ്ളസ് 2 വിദ്യാര്‍ഥി അദിത് വിഷ്ണു തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍നിന്നും അഞ്ചുപേരാണ് ഫെലോഷിപ്പിനായി അര്‍ഹത നേടിയിട്ടുള്ളത്. ബോസ്റണ്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. ഗ്ളെന്‍ സ്റീവന്‍സിന്റെ നേതൃത്വത്തില്‍ ഏതാണ്ട് ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ജഞഛങഥട എന്ന ഗണിതശാസ്ത്ര ശില്‍പശാലയി ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഗണിതശാസ്ത്ര പ്രതിഭകള്‍ പങ്കെടുക്കും.

ഹാര്‍വാര്‍ഡ്, പ്രിന്‍സ്ടണ്‍ തുടങ്ങിയ ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിലെ ഫാക്കല്‍റ്റി അംഗങ്ങളുമായും മറ്റു പല ഗണിത ശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്തുവാനും അവരുടെ പരിശീലന പരിപാടികളില്‍ പങ്കെടുക്കാനും സാധിക്കും.

സംഖ്യാ ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ചര്‍ച്ചകളും പഠനങ്ങളും നടക്കും. പൂങ്കുന്നം പാതിരിശേരി മനോജിന്റേയും ഇന്ദു മൂസതിന്റേയും മകനാണ് അദിത് വിഷ്ണു.