ഷാജി വര്‍ഗീസ് ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ഥി
Thursday, June 30, 2016 8:08 AM IST
ന്യൂജേഴ്സി: ഫൊക്കാന ട്രഷറര്‍ സ്ഥാനത്തേക്ക് മാധവന്‍ ബി നായരുടെ പാനലില്‍ മല്‍സരിക്കുന്ന ഷാജി വര്‍ഗീസിനെ വിജയിപ്പിക്കുവാന്‍ ആഹ്വാനം. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനത്ത് ഷാജി വര്‍ഗീസിന്റെ നേതൃത്വഗുണങ്ങളും കഴിവുകളും പ്രയോജനപ്രദമാകുമെന്ന് പ്രതീക്ഷകളേറെ. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മാധവന്‍നായരെ പിന്തുണക്കുന്ന ഷാജി, 2018 ഫൊക്കാന കണ്‍വന്‍ഷനു ഗാര്‍ഡന്‍ സ്റേറ്റ് വേദിയാകുമെന്നു പ്രത്യാശിക്കുന്നു.

ന്യൂജേഴ്സിയിലെ ശ്രദ്ധേയ അസോസിയേഷനായ മഞ്ചിന്റെ സ്ഥാപകപ്രസിഡന്റ് കൂടിയായ ഷാജി വര്‍ഗീസ് പ്രസിഡന്റായിരുന്ന കാലത്ത് സംഘടനകള്‍ക്കിടയിലെ ഐക്യം ശ്രദ്ധേയമായിരുന്നു. 'നാമ'വുമായി ചേര്‍ന്ന് നിരവധി സാംസ്്കാരികപ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കി.

കോളജ് പഠനകാലത്ത് പൊതുപ്രവര്‍ത്തനം ആരംഭിച്ച ഷാജി വര്‍ഗീസ് കെഎസ്യുവിലും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഐടി കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്നു. അമേരിക്കന്‍ ഭദ്രാസനത്തിലെ കൌണ്‍സില്‍ മെംബറുമാണ് ഷാജി.

ഭാര്യ: സൂസന്‍ വര്‍ഗീസ്. മക്കള്‍: ടിഫാനി, ടാനിയ, ടിയ.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍