സക്കറിയ കുര്യന്‍ പെരിയപ്പുറം ഫോമ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ഥി
Thursday, June 30, 2016 8:07 AM IST
ന്യൂയോര്‍ക്ക്: ഡെലവെയര്‍ മലയാളി അസോസിയേഷന്റെ (ഡെല്‍മ) ആദ്യ പ്രസിഡന്റും ഫൌണ്ടിംഗ് മെംബറുമായ സക്കറിയ പെരിയപ്പുറം ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

2014 ല്‍ ഫിലഡല്‍ഫിയയില്‍ നടന്ന നാഷണല്‍ കണ്‍വന്‍ഷന്റെ വൈസ് ചെയര്‍മാനായിരുന്നു പെരിയപ്പുറം. ഡെല്‍മയില്‍ നിന്നും ഡെലിഗേറ്റ് ആയി ഫോമ കണ്‍വന്‍ഷനിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട പെരിയപ്പുറം ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുവന്‍ തീരുമാനിക്കുകയായിരുന്നു. ഫോമയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും സജീവമായി രംഗത്തുണ്ടാവണമെന്നാണ് ആഗ്രഹമെന്നും അതിനായി വന്‍ ഭൂരിപക്ഷത്തോടു കൂടി വിജയിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്