റെയ്ച്ചല്‍ ജയിംസ് വാലിഡിക്ടോറിയന്‍
Thursday, June 30, 2016 8:07 AM IST
ന്യൂജേഴ്സി: എല്‍വുഡ് പാര്‍ക്ക് മെമ്മോറിയല്‍ ഹൈസ്കൂളില്‍ നിന്നും മികച്ച അക്കാഡമിക് മികവോടെ മലയാളിയായ റെയ്ച്ചല്‍ ജയിംസ് വാലിഡിക്ടോറിയനായി ഗ്രാജുവേറ്റു ചെയ്തു.

അക്കാഡമിക് ഇതര വിഭാഗങ്ങളിലും കഴിവു തെളിയിച്ച റെയ്ച്ചല്‍ ഗ്രാജുവേഷന്‍ സെറിമോണിയല്‍ ചടങ്ങില്‍ നടത്തിയ വാലിഡിക്ടറി സ്പീച്ചില്‍ തന്റെ മാതാപിതാക്കള്‍ക്കും ടീച്ചേഴ്സിനും തന്റെ ഈ നേട്ടത്തിലുള്ള വലിയ പങ്ക് എടുത്തു പറഞ്ഞു. സണ്‍ഡേ സ്കൂള്‍, വെക്കേഷന്‍ ബൈബിള്‍ ക്ളാസുകള്‍ തുടങ്ങിയ വിശ്വാസ സംബന്ധമായ കാര്യങ്ങളിലും റെയ്ച്ചല്‍ മികവു പുലര്‍ത്തുന്നു.

യുണൈറ്റഡ് സ്റേറ്റ്സ് പോസ്റല്‍ സര്‍വീസില്‍ ജീവനക്കാരനായ ജയിംസ് വര്‍ഗീസും സെന്റ് ജോസഫ് റീജണല്‍ മെഡിക്കല്‍ ഹോസ്പിറ്റലില്‍ ജീവനക്കാരിയായ അച്ചാമ്മയുടെയും രണ്ടു മക്കളില്‍ ഇളയവളാണ് റെയ്ച്ചല്‍. സഹോദരി: സ്റീവന്‍സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാര്‍ഥിയായ റീബ.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്