കായംകുളം എംഎസ്എം കോളജ് അലൂംനി അസോസിയേഷന്‍ വിദ്യാഭ്യാസ ധനസഹായം കൈമാറി
Thursday, June 30, 2016 8:06 AM IST
കുവൈത്ത്: കുവൈത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കായംകുളം എംഎസ്എം കോളജ് അലൂംനി അസോസിയേഷന്റെ നേതൃത്വത്തില്‍ 2016 വര്‍ഷത്തെ വിദ്യാഭ്യാസ സഹായനിധി മാവേലിക്കര പോനകം സ്വദേശിനി രേഷ്മക്ക് ഭാരവാഹികള്‍ കൈമാറി. എംഎസ്എം കോളജ് അലൂംനി സെക്രട്ടറി ഷൌക്കത്ത് പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരവാഹികളായ ഉഷസ്കൃഷ്ണ, ഹരിസോമന്‍, കൃഷ്ണരാജ്, രാജേഷ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

സംഘടനാ ഭാരവാഹികളായ ഹമാന്‍ ഗോപി, ബാദുഷ, രഞ്ജിത്പിള്ള, വിശ്വം നായര്‍,വഹാബ്, ഷിബു, നിഷാരവി തുടങ്ങിയവര്‍ തുക സമാഹരണത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍