ഇസ്ലാഹി സെന്റര്‍ ഈദുഗാഹുകള്‍ സംഘടിപ്പിക്കുന്നു
Thursday, June 30, 2016 8:06 AM IST
കുവൈത്ത്: പ്രവാചകചര്യയനുസരിച്ച് പെരുന്നാള്‍ ദിവസം മൈതാനിയില്‍ (ഈദ്ഗാഹില്‍) ഒരുമിച്ചു കൂടി പ്രാര്‍ഥിക്കുവാന്‍ കുവൈത്തിലെ 11 കേന്ദ്രങ്ങളില്‍ ഒരുക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ഹാസാവിയ ദാറുല്‍ സിഹ്ഹ പോളിക്ളിനിക്കിനു സമീപത്തുള്ള ഗ്രൌണ്ടില്‍ പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിയും സാല്മിയ പ്രൈവറ്റ് എഡ്യൂക്കേഷന്‍ പാര്‍ക്ക് ഗ്രൌണ്ടില്‍ അഷ്കര്‍ സ്വലാഹിയും ഫഹാഹീലില്‍ ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ കെ.സി. മുഹമ്മദ് നജീബും ഫര്‍വാനിയ ഗാര്‍ഡനു സമീപത്തുള്ള ഗ്രൌണ്ടില്‍ മുഹമ്മദ് ഷമീര്‍ അലി എകരൂലും, അബൂഹലീഫ ബീച്ച് റോഡില്‍ (ബ്ളോക്ക് 1) അബൂഹലീഫ ഫാര്‍മസിക്കു സമീപമുള്ള ഫുട്ബോള്‍ ഗ്രൌണ്ടില്‍ ഷാജു ചെംനാടും മംഗഫ് മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില്‍ മുജീബ് റഹ്മാന്‍ സ്വലാഹിയും ജഹ്റ അല്‍ ഒര്‍ഫ് ഹോസ്പിറ്റലിനു എതിര്‍വശത്തുള്ള ഗ്രൌണ്ടില്‍ അബ്ദുസലാം സ്വലാഹിയും ഹവല്ലി പാര്‍ക് ഗ്രൌണ്ട് (ഹവല്ലി ജാംഹിയെക് എതിര്‍വശം) ഷബീര്‍ സലഫിയും ശര്‍ഖ് പോലീസ് സ്റേഷനുസമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില്‍ ഇസ്ഹാഖ് സ്വലാഹിയും ഖൈത്താന്‍ അമേരിക്കന്‍ ബൈലിംഗല്‍ സ്കൂളിനു എതിര്‍വശത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപമുള്ള ഗ്രൌണ്ടില്‍ നൌഫല്‍ സ്വലാഹിയും മഹബൂലയില്‍ മലയാളം ഖുത്ബ നടക്കുന്ന മസ്ജിദ് നാഫിഅ് (ബ്ളോക്ക് 1, സ്ട്രീറ്റ് 120) സിദ്ദീഖ് ഫാറൂഖിയും ഖുത്ബക്കും നമസ്കാരത്തിനും നേതൃത്വം നല്കുമെന്നു സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ഈദ്ഗാഹുകളിലും സ്ത്രീകള്‍ക്ക് സകര്യമുണ്ടായിരിക്കും. പെരുന്നാള്‍ നമസ്കാരം രാവിലെ 5.09 നായിരിക്കുമെന്നുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 97895580, 97266439, 23915217, 24342948.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍