ഹൂസ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ ശ്ളീഹമാരുടെ പെരുന്നാള്‍ ആഘോഷിച്ചു
Thursday, June 30, 2016 8:05 AM IST
ഹൂസ്റണ്‍: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പളളിയില്‍ വിശുദ്ധ പത്രോസ്, പൌലോസ് ശ്ളീഹമാരുടെ പെരുന്നാള്‍ ജൂണ്‍ 25, 26 തീയതികളില്‍ ആഘോഷിച്ചു.

25നു വൈകുന്നേരം ആറിന് ഇടവക ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൂസേബിയോസ് കൊടി ഉയര്‍ത്തി പെരുന്നാളിനുതുടക്കം കുറിച്ചു. തുടര്‍ന്നുസന്ധ്യാ പ്രാര്‍ഥനയും ഫാ. പി.എ. ഫിലിപ്പിന്റെ വചന പ്രഘോഷണവും നടന്നു. സന്ധ്യാ പ്രാര്‍ഥനയ്ക്കു ഫാ. മാത്തുക്കുട്ടി വര്‍ഗീസ്, ഫാ. മാമ്മന്‍ മാത്യു, ഫാ. പി.എം. ചെറിയാന്‍, ഫാ. രാജേഷ് കെ. ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാത്രി എട്ടിന് സ്റാഫോര്‍ഡ് യൂണിവേഴ്സല്‍ ഫര്‍ണിച്ചര്‍ സ്പോണ്‍സര്‍ ചെയ്ത ഏലിയാസ് എയ്ഞ്ചല്‍ വോയിസിന്റെ മൂസിക്കല്‍ നൈറ്റും ജിജി മോന്‍ അത്താണിക്കലിന്റെ നേതൃത്വത്തില്‍ നടന്ന കരിമരുന്നു പ്രയോഗവും പെരുന്നാളിനെ വ്യത്യസ്തമാക്കി. തുടര്‍ന്നു നടന്ന സ്നേഹ വിരുന്നിന് കമ്മിറ്റി അംഗം സന്ദീപ് മറ്റമന, സ്ത്രീ സമാജം സെക്രട്ടറി ഏലിയാമ്മ അവിര എന്നിവര്‍ നേതൃത്വം നല്‍കി.

26നു രാവിലെ മാര്‍ യൂസേബിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്ക് ഫാ. ജോണ്‍ ഗീവര്‍ഗീസ്, ഫാ. പി.എ. ഫിലിപ്പ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഭദ്രാസനത്തിലെ പ്രമുഖ സീനിയര്‍ വൈദികന്‍ ഫാ. ഡോ. സി.ഒ. വര്‍ഗീസ്, ഫാ. ഷോണ്‍ മാത്യുവും ശുശ്രൂഷകളിലുടനീളം സന്നിഹിതരായിരുന്നു.

കമ്മിറ്റി അംഗം രജി സ്കറിയായോടൊപ്പം ഷാജി ഏബ്രഹാം, സജി മത്തായി തുടങ്ങിയ പതിനഞ്ചോളം പേര്‍ മദ്ബഹായില്‍ ശുശ്രൂഷകരായിരുന്നു. ഷെബിന്‍ ബോബന്റെ കീബോര്‍ഡില്‍ സ്മിത സജി, ആനി ഏബ്രഹാം, ലീലാമ്മ ശാമുവല്‍, ജോണ്‍ യോഹന്നാന്‍ തുടങ്ങിയവര്‍ നയിച്ച ക്വയര്‍ ശ്രുതി മധുരമായ ഗാനങ്ങളാല്‍ ഇടവകയെ ഭക്തി സാന്ദ്രമാക്കി. തുടര്‍ന്നു നടന്ന റാസക്ക് ഇടവക സെക്രട്ടറി ഷിജിന്‍ തോമസ്, ട്രസ്റി രാജു സ്കറിയ എന്നിവര്‍ നേതൃത്വം നല്‍കി. റെജി ജോര്‍ജ് തയാറാക്കിയ സ്നേഹവിരുന്നും നടന്നു. ഉച്ചകഴിഞ്ഞു രണ്േടാടെ ഈ വര്‍ഷത്തെ പെരുന്നാളിനു കൊടിയിറങ്ങി.

പെരുന്നാളിന്റെ വിജയത്തിനായി ഇടവക വികാരി ഫാ. ഐസക് ബി. പ്രകാശിനോടൊപ്പം ഇടവക അസി. സെക്രട്ടറി റിജോ ജേക്കബും അജി സി. പോളും കോ ഓര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍