ഷിക്കാഗോയില്‍ കിടങ്ങൂര്‍ പ്രവാസി സംഗമം ജൂലൈ 24ന്
Thursday, June 30, 2016 8:04 AM IST
ഷിക്കാഗോ: കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ പഞ്ചായത്തിലും കിടങ്ങൂര്‍ ഫൊറോനയിലും നിന്നുമായി ഷിക്കാഗോയിലേക്ക് കുടിയേറിയിട്ടുളള പ്രവാസികളുടെ സംഗമം (പിക്നിക്) ജൂലൈ 24നു (ഞായര്‍) ഉച്ചകഴിഞ്ഞു ഒന്നു മുതല്‍ ഡെസ്പ്ളെയിന്‍സിലുളള ബിഗ് ബെന്‍ഡ് പാര്‍ക്കില്‍ (ഏീഹള ഞീഹ 4 ഋമ ഞശ്ലൃ ഞറ) നടക്കും.

സമീപ സ്റേറ്റുകളില്‍ നിന്നും ഉള്‍പ്പെടെ നൂറു കണക്കിനാളുകളെ ഉള്‍ക്കൊളളിച്ചു കൊണ്ട് വര്‍ഷങ്ങളായി നടത്തി വരുന്ന സംഗമത്തിന് ജസ്റിന്‍ തെങ്ങനാട്ട്, നിണല്‍ മുണ്ടപ്ളാക്കില്‍, ജോണിക്കുട്ടി പിളളവീട്ടില്‍ എന്നിവര്‍ കണ്‍വീനര്‍മാരായുളള കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു.

സൌഹൃദങ്ങള്‍ പുതുക്കാനവസരം ഒരുക്കുന്നതിനൊപ്പം ജന്മനാടിന്റെ ഓര്‍മകളിലേക്ക് പുതുതലമുറയ്ക്കൊപ്പം ഒരുമിച്ചൊരു യാത്ര സാധ്യമാക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : ജസ്റിന്‍ തെങ്ങനാട് 847 287 5125 നിണല്‍ മുണ്ടപ്ളാക്കില്‍ 314 417 7427 ജോണിക്കുട്ടി പിളളവീട്ടില്‍ 847 924 3493.