ഡാളസില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ നാലുവരെ
Thursday, June 30, 2016 5:05 AM IST
ഗാര്‍ലന്‍ഡ് (ഡാളസ്): ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍തോമാശ്ശീഹായുടെ തിരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ജൂലൈ ഒന്നിനു വൈകുന്നേരം 5.30 ന്, ഫൊറോനാ വികാരി. ഫാ. ജോര്‍ജ് എളമ്പാശ്ശേരില്‍ തിരുനാളിനു കൊടിയേറ്റും. തുടര്‍ന്നു ലദീഞ്ഞും വി. കുര്‍ബാനയും. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോഷി ചിറക്കല്‍ (ഡയറക്ടര്‍, നൈപുണ്യ, കൊച്ചി) മുഖ്യ കാര്‍മ്മികനാകും.

ജൂലൈ രണ്ടിനു ശനിയാഴ്ച വൈകുന്നേരം 5:30-നു വി. കുര്‍ബാന. ഫാ ജോണ്‍സ്റി തച്ചാറ (കൊപ്പേല്‍) മുഖ്യ കാര്‍മ്മികനും, ഫാ. ടോമി പുളിയന്‍പട്ടയില്‍ എംഎസ്എഫ്എസ് (മാഡിസണ്‍) വചനസന്ദേശവും നല്‍കും.

ജുലൈ മൂന്നിനു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ആഘോഷമായ തിരുന്നാള്‍ റാസയും, പ്രദക്ഷിണവും, തുടര്‍ന്നു സ്നേഹവിരുന്നും. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യ കാര്‍മ്മികനും, ഫാ. ജോര്‍ജ് എളമ്പശേരില്‍, ഫാ ജോണ്‍സ്റി തച്ചാറ, ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കല്‍ (മുന്‍ വികാരി), ഫാ. ജോഷി ചിറക്കല്‍, ഫാ. ജോസഫ് അമ്പാട്ട് എന്നിവര്‍ സഹകാര്‍മ്മികരും ആയിരിക്കും.

ജുലൈ നാലിനു തിങ്കളാഴ്ച വൈകുന്നേരം 5.30-നു മരിച്ചവരുടെ ഓര്‍മ്മയ്ക്കായുള്ള വി. കുര്‍ബാനയോടു കൂടി തിരുനാളിനു സമാപനമാകും. സൌത്ത് ഗാര്‍ലന്‍ഡ് സെന്റ് ജോര്‍ജ് വാര്‍ഡാണ് തിരുനാളിനു പ്രസുദേന്തിയാവുന്നത്.

ഫൊറോനാ വികാരി. ഫാ. ജോര്‍ജ് എളമ്പശേരില്‍ കൈക്കാരന്മാരായ ജയിംസ് കൈനിക്കര, ടോമി നെല്ലുവേലില്‍, വാര്‍ഡ് പ്രതിനിധികളായ ജോണി സെബാസ്റ്യന്‍, സിബി തലക്കുളം, അല്‍ഫോന്‍സാ സാജു എന്നിവര്‍ തിരുനാളിനു നേതൃത്വം നല്‍കുന്നു.

കലാ പരിപാടികള്‍: ജൂലൈ ഒന്നിനു വെള്ളിയാഴ്ച വൈകുന്നേരം മാജിക് ഷോ (മാത്യു & സോഫിയ പടവില്‍), ജൂലൈ രണ്ടിനു ശനിയാഴ്ച വൈകുന്നേരം 'കാരുണ്യ വര്ഷിണി' (സെന്റ്. ജോസഫ് വാര്‍ഡ് ഒരുക്കുന്ന നൃത്ത സംഗീത ഹാസ്യസന്ധ്യ) എന്നിവ കലാപരിപാടികളുടെ ഭാഗമായി ജൂബിലി ഹാളില്‍ അരങ്ങേറും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍