സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ സംയുക്ത തിരുനാള്‍
Wednesday, June 29, 2016 6:39 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലത്തിലെ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ശീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാളാഘോഷം ജൂലൈ ഒന്നു മുതല്‍ പത്തുവരെ സംയുക്തമായി ആഘോഷിക്കുന്നതായി ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു.

ഒന്നിനു (വെള്ളി) വൈകുന്നേരം 7.15നു വിശുദ്ധ യൂദാശ്ളീഹായുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ പത്തുദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. 7.30 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ.ജോണി ചെങ്ങളന്‍ സിഎംഐ നേതൃത്വം നല്‍കും. തുടര്‍ന്നു 8.30ന് കൊടിയേറ്റവും അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവനയും നടക്കും.

രണ്ടിനു (ശനി) രാവിലെ ഒന്‍പതിനു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്നതും തുടര്‍ന്നു നിത്യ സഹായ മാതാവിനേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും നൊവേനയും നടക്കും.

മൂന്നിനു (ഞായര്‍) ദുക്റാന തിരുനാള്‍ കര്‍മങ്ങള്‍ രാവിലെ 10.15നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.

നാലിനു (തിങ്കള്‍) രാവിലെ ഒന്‍പതിനു ഫാ. പോളി തെക്കന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഈ ദിവസം കുട്ടികളുടെ ദിനമായി ആചരിക്കും. കുട്ടികള്‍ക്കുള്ള പ്രത്യേക പ്രാര്‍ഥനകളും നടക്കും. തുടര്‍ന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവകയിലെ ഒന്നും രണ്ടും വാര്‍ഡിലെ കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

അഞ്ചിനു (ചൊവ്വ) തിരുക്കര്‍മങ്ങള്‍ രാവിലെ 7.15ന് ഉണ്ണി യേശുവിനുള്ള നൊവേനയോടെ ആരംഭിക്കും. തുടര്‍ന്നു ഫാ. ബിജു നാരാണത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. അന്നേ ദിവസം ശിശുദിനമായി ആചരിക്കും. ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകളും നടക്കും ഈ ദിവസത്തെ പ്രാര്‍ഥനകള്‍ക്ക് വാര്‍ഡ് മൂന്നിലെ അംഗങ്ങള്‍ നേതൃത്വം കൊടുക്കും. പതിവുപോലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന ഉണ്ടായിരിക്കും.

ആറിനു (ബുധന്‍) രാത്രി 7.30 നുള്ള വിശുദ്ധ കുര്‍ബാനക്ക് ഫാ. റെന്നി കട്ടയില്‍ കാര്‍മികത്വം വഹിക്കും. അന്നേ ദിവസം ഗ്രാന്റ് പേരന്റ്സ് ഡേ ആയി ആചരിക്കും. പ്രത്യേക പ്രാര്‍ഥനകള്‍ക്ക് നാല്, അഞ്ച് വാര്‍ഡിലുള്ള അംഗങ്ങള്‍ നേതൃത്വം കൊടുക്കും. തുടര്‍ന്നു അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും.

ഏഴിനു (വ്യാഴം) തിരുക്കര്‍മങ്ങള്‍ രാത്രി 7.30ന് ഫാ. പീറ്റര്‍ അക്കനത്തിന്റെ കാര്‍മികത്വത്തില്‍ നടക്കും. അന്നേദിവസം വൈദിക ദിനമായി ആചരിക്കും. ലോക മെമ്പാടുമുള്ള വൈദികര്‍ക്കായി പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. അന്നേ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക് ആറാം വാര്‍ഡിലെ അംഗങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്നു അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും.

എട്ടിനു (വെള്ളി) രാത്രി 7.15നു വിശുദ്ധ യൂദാശ്ളീഹായുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാനക്ക് ഫാ. സെബാസ്റ്യന്‍ അഞ്ചുമുറിയില്‍ നേതൃത്വം നല്‍കും. അന്നേ ദിവസം രോഗശാന്തി പ്രാര്‍ഥനാദിനമായി ആചരിക്കും. രോഗശാന്തിക്കായി പ്രത്യേക പ്രാര്‍ഥനകളും നടക്കും. പ്രാര്‍ഥനക്ക് ഏഴും എട്ടും വാര്‍ഡിലെ അംഗങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്നു അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും.

ഒന്‍പതിന് (ശനി) ദമ്പതി ദിനമായി ആചരിക്കും. രാവിലെ 11നു വിശുദ്ധ കുര്‍ബാനക്ക് ഫാ. അഗസ്റിന്‍ കുറ്റിയാനി നേതൃത്വം നല്‍കും. ദമ്പതികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനകളും നടക്കും. തുടര്‍ന്നു നിത്യ സഹായ മാതാവിനെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും നൊവേനയും നടക്കും.

പ്രധാന തിരുനാള്‍ ദിനമായ പത്തിനു (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് പ്രധാന തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. വേസ്പരയും ആഘോഷപൂര്‍വമായ പാട്ടുകുര്‍ബാനക്കും മുഖ്യകാര്‍മികത്വം വഹിച്ച് മാര്‍ ജോയി ആലപ്പാട്ട് തിരുനാള്‍ സന്ദേശവും നല്‍കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും അടിമ സമര്‍പ്പണവും നടക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് പെരുംപായില്‍ കുടുംബാംഗങ്ങളായ ജോസഫ് ആന്‍ഡ് മേരി ദമ്പതിമാരും കളത്തൂര്‍ കുടുംബാംഗങ്ങളായ മിനേഷ് ആന്‍ഡ് ഷീന ദമ്പതിമാരുമാണ്.

തിരുനാളിനോടനുബന്ധിച്ചു വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റാളുകള്‍ പ്രവര്‍ത്തിക്കുമെന്നു തിരുനാളിന്റെ മുഖ്യ സംഘടാകരായ ബെന്നി തോമസ്, ജോബിന്‍ കല്ലാച്ചേരില്‍ എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

11നു (തിങ്കള്‍) രാത്രി 7.30നു വിശുദ്ധ ദിവ്യബലിയും ഇടവകയിലെ കുടുംബങ്ങളില്‍നിന്നും മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനകളും തുടര്‍ന്നു കൊടിയിറക്കവും നടക്കും.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് കടുകപ്പിള്ളില്‍ (വികാരി) 9088379484, റ്റോം പെരുംപായില്‍ (കൈക്കാരന്‍) 6463263708, തോമസ് ചെറിയാന്‍ പടവില്‍ (കൈക്കാരന്‍) 9089061709, മേരിദാസന്‍ തോമസ് (കൈക്കാരന്‍) 2019126451, മിനേഷ് ജോസഫ് ( കൈക്കാരന്‍ & പ്രസുദേന്തി) 2019789828, ബെന്നി തോമസ് (തിരുനാള്‍ കോഓര്‍ഡിനേറ്റര്‍) 9739022186, ജോബിന്‍ കല്ലാച്ചേരില്‍ (തിരുനാള്‍ കോഓര്‍ഡിനേറ്റര്‍) 9083288013, വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം