പാസ്റര്‍ എം.സി. ഏബ്രാഹാം നിര്യാതനായി
Wednesday, June 29, 2016 6:37 AM IST
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ളി സ്ഥാപകന്‍ പാസ്റര്‍ എം.സി. എബ്രാഹാം (പാസ്റര്‍ പാപ്പച്ചന്‍ - 84) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ രണ്ടിനു (ശനി) 9.30 മുതല്‍ 11.30 വരെ ബസള്‍ട്ടന്‍ അവന്യൂവിലുള്ള ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ ആരംഭിച്ച് (9707 ആൌഹെേലീി അ്ല, ജവശഹമറലഹുവശമ, ജഅ 19115) സംസ്കാരം സണ്‍സെറ്റ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (ടൌിലെ ങലാീൃശമഹ ജമൃസ, 333 ണ. ഇീൌി്യ ഘശില ഞീമറ, ഔിശിേഴറീി ഢമഹഹല്യ, ജഅ 19006).

ഭാര്യ: മേരി ഏബ്രഹാം. മക്കള്‍: ജയിംസ്, അമ്മാമ, ജോണ്‍, സൂസി, ജോസ് ഏബ്രാഹാം.

ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ഏതാനും വര്‍ഷങ്ങളായി സഭാ പരിപാലന ചുമതലയില്‍ നിന്നും ഒഴിഞ്ഞുനിന്നുവെങ്കിലും സഭാ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അമേരിക്കയില്‍ കുടിയേറുന്നതിനു മുന്‍പ് ഭോപ്പാല്‍ കേന്ദ്രമാക്കിയുള്ള സഭാ ശുശ്രൂഷയില്‍ വ്യാപൃതനായിരുന്നു.

പൊതുദര്‍ശനം ജൂലൈ ഒന്നിനു (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെ ബെന്‍സേലത്തുള്ള ക്രിസ്ത്യന്‍ ലൈഫ് സെന്ററില്‍ (ഇവൃശശെേമി ഘശളല ഇലിലൃേ, 3100 ഏമഹഹീംമ്യ ഞറ, ആലിമെഹലാ, ജഅ 19020) പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു അനുസ്മരണ യോഗവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം