സംസ്കൃതിയുടെ അനുശോചന യോഗം ജൂണ്‍ 30ന്
Wednesday, June 29, 2016 6:36 AM IST
ദോഹ: കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ അദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് സംസ്കൃതിയുടെ അനുശോചനയോഗം ജൂണ്‍ 30നു (വ്യാഴം) രാത്രി എട്ടിന് സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ ചേരും. യതീന്ദ്രന്‍ മാസ്റര്‍ കാവാലത്തെ അനുസ്മരിച്ച് സംസാരിക്കും.