മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് അനുശോചിച്ചു
Wednesday, June 29, 2016 6:35 AM IST
മസ്കറ്റ്: കാവാലം നാരായണ പണിക്കരുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് ഒമാന്‍, കേരള വിഭാഗം അനുശോചിച്ചു.

കോ കണ്‍വീനര്‍ സന്തോഷ് കുമാറിന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതിഭയുടെ അതുല്യസ്പര്‍ശത്തില്‍ അരങ്ങില്‍ അദ്ഭുതം സൃഷ്ടിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപ്പണിക്കര്‍ എന്നു അദ്ദേഹത്തിന്റെ നാടക പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് മസ്കറ്റിലെ പ്രമുഖ നാടക പ്രവര്‍ത്തകന്‍ പത്മനാഭന്‍ തലോറ പറഞ്ഞു.

കുട്ടനാടന്‍ മണ്ണിന്റെ മണമുള്ള ഗാനങ്ങള്‍ കലാ കേരളത്തിനു നല്‍കിയ സംഗീത പ്രതിഭയാണ് കാവാലത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്നു ബാലകൃഷ്ണന്‍ അനുസ്മരിച്ചു.

തുടര്‍ന്നു പി.വി. മാധവന്‍, ഗീതാ വിജയന്‍, സൂരജ്, രഞ്ജിത്, വി. പ്രദീപ് എന്നിവരും സംസാരിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം