ഫൊക്കാന നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരം ജൂലൈ രണ്ടിന്
Wednesday, June 29, 2016 6:34 AM IST
ന്യൂയോര്‍ക്ക്: കേരള സംസ്കാരം അമേരിക്കന്‍ മലയാളിയില്‍നിന്നും നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കണ്‍വന്‍ഷന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സ്പെല്ലിംഗ് ബീ മത്സരം സംഘടിപ്പിക്കുന്നു.

ടൊറന്റോയില്‍ നടത്തുന്ന മത്സരം ജൂലൈ രണ്ടിനു (ശനി) രാവിലെ ഒന്‍പതു മുതല്‍ നടക്കുമെന്നു കോഓര്‍ഡിനേറ്റര്‍ ഫിലിപ്പോസ് ഫിലിപ്പ്, കോഓര്‍ഡിനേറ്റര്‍ ഡോ. മാത്യു വര്‍ഗീസ്, കണ്‍വീനര്‍ ഗണേഷ് നായര്‍ എന്നിവര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കും.

പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍ പോള്‍ കറുകപ്പിള്ളി കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍