'സ്നേഹത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതാണ് ഏറ്റവും നല്ല അനുതാപം'
Wednesday, June 29, 2016 6:32 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും പ്രമുഖ വചന പ്രഘോഷകനുമായ സണ്ണി സ്റീഫന്‍ ന്യൂയോര്‍ക്ക് ജാക്സണ്‍ ഹയിറ്റ്സിലുള്ള സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ വചന സന്ദേശം നല്‍കി.

ജീവിതത്തിന്റെ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന പേരാണ് മാനസാന്തരം. സ്നേഹത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതാണ് ഏറ്റവും നല്ല അനുതാപം. നിഷ്കളങ്കതയിലേക്കും നൈര്‍മല്യത്തിലേക്കും

ആദിവിശുദ്ധിയിലേക്കുമൊക്കെ മടങ്ങിപ്പോകാന്‍ പ്രേരകമായി ഏതെങ്കിലുമൊരു സന്ദര്‍ഭം നിങ്ങള്‍ക്കായി ദൈവമൊരുക്കുന്നുണ്ട്. അതു തിരിച്ചറിഞ്ഞ് നന്മയിലേക്ക് മടങ്ങുന്നവര്‍ക്ക് സൌഖ്യവും സമാധാനവും ലഭിക്കുന്നുണ്ട്.

സുവിശേഷം ആരംഭിക്കുന്നതുപോലും മാനസാന്തരപ്പെടുവിന്‍ എന്ന ആഹ്വാനത്തോടെയാണ്. മാനസന്തരമെന്നത് വീണ്െടടുപ്പു തന്നെയാണ്. മാനസാന്തരപ്പെട്ടവരുടെ സഞ്ചിതാനുഭവങ്ങള്‍ ചേര്‍ന്നതാണ് സുവിശേഷം. നിക്കോദേമോസിനോടു വീണ്ടും ജനിക്കുകയെന്നു പറഞ്ഞതിലൂടെ ഏതൊരു കാലത്തും ഏതൊരു മനുഷ്യനും മാനസാന്തരം സാധ്യമാണെന്നു അവന്‍ ഭൂമിയെ പഠിപ്പിച്ചു. ഇടറിപ്പോയ ഭൂതകാലത്തെയോര്‍ത്ത് കഠിനമായി ഭാരപ്പെടാതെ നമുക്ക് വര്‍ത്തമാനകാലത്തെ പ്രകാശിപ്പിച്ച് സ്നേഹസമ്പന്നതയോടെ ഇടറിപ്പോയ കാലങ്ങള്‍ക്ക് പരിഹാരം ചെയ്യാമെന്നും- സണ്ണി സ്റീഫന്‍ പറഞ്ഞു.

വികാരി ഫാ. ജോണ്‍ തോമസ് സംസാരിച്ചു.

വിവരങ്ങള്‍ക്ക്: ജേക്കബ് മാത്യു 516 787 9801, ംീൃഹറുലമരലാശശീിൈരീൌിരശഹ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍