കല കുവൈറ്റ് അബാസിയ സാല്‍മിയ മേഖല അധ്യാപക സംഗമം നടത്തി
Wednesday, June 29, 2016 6:32 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി അബാസിയ-സാല്‍മിയ മേഖലകളിലെ അധ്യാപകര്‍ക്കായി അബാസിയ കല സെന്ററില്‍ അധ്യാപക സംഗമം സംഘടിപ്പിച്ചു.

പരിപാടിയോടനുബന്ധിച്ചു മാതൃഭാഷ പഠന ക്ളാസുകളിലെ അധ്യാപകര്‍ക്കായി പരിശീലന ക്ളാസ് സംഘടിപ്പിച്ചിരുന്നു. പരിശീലന ക്ളാസിനു കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ അനില്‍കുമാര്‍, നുസ്രത്ത് സക്കറിയ എന്നിവര്‍ നേതൃത്വം നല്‍കി. ക്ളാസുകളിലെ അധ്യാപകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കല കുവൈറ്റ് അബാസിയ മേഖല പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ സജിത സ്കറിയ, സാം പൈനുംമൂട്,

മാതൃഭാഷ സമിതി അബാസിയ മേഖല കണ്‍വീനര്‍ പ്രിന്‍സ്റണ്‍ ഡിക്രൂസ്, ജോയിന്റ് കണ്‍വീനര്‍ ബിജു വിദ്യാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍