യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു
Wednesday, June 29, 2016 6:21 AM IST
ദുബായ്: യുഎഇയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നു. ജൂലൈ ഒന്നു മുതലാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് നിലവില്‍ വരുന്നത്. പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ വിലയിലാണ് വര്‍ധനവ് കൂടുതല്‍. 4.52 ശതമാനം വില വര്‍ധിച്ച് 1.85 ദിര്‍ഹമാകും. മേയില്‍ ഇത് 1.77 ദിര്‍ഹമായിരുന്നു. പെട്രോള്‍ വില 1.86 ദിര്‍ഹമാകും. ഇപ്പോള്‍ ഒരു ലിറ്ററിന് 1.86 ദിര്‍ഹം നല്കിയാല്‍ മതി.

ഈ മാസം 28ന് പെട്രോളിയം കമ്പനി മേധാവികളുടെയും സിഇഒമാരുടെയും യോഗമാണ് പുതിയ നിരക്ക് തീരുമാനിച്ചത്. എല്ലാ മാസവും 28-ാം തിയതി രാജ്യത്തെ എണ്ണവില വിലയിരുത്താറുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് വില ഉയരാന്‍ കാരണം. മേയില്‍ ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് 43.21 ഡോളറായിരുന്നത് ഇപ്പോള്‍ 44.32 ഡോളറാണ്.