ഹില്ലരി വന്‍ തുക കൈപറ്റിയെന്ന ആരോപണം ആവര്‍ത്തിച്ച് ട്രംപ്
Tuesday, June 28, 2016 5:41 AM IST
വാഷിംഗ്ണ്‍: ഇന്തോ-യുഎസ് സിവില്‍ ന്യൂക്ളിയര്‍ കരാറിനനുകൂലമായി വോട്ടു ചെയ്യാമെന്ന വ്യവസ്ഥയില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും ഹില്ലരി വന്‍ തുക കൈപറ്റിയെന്ന ആരോപണം ആവര്‍ത്തിച്ചു ഡൊണാള്‍ഡ് ട്രംപ്

2008 ല്‍ അമര്‍ സിംഗില്‍ നിന്നും 10,00,001- 50,00,000 ഡോളര്‍ ക്ളിന്റന്‍ ഫൌണ്േടഷനുവേണ്ടി വാങ്ങിയെന്നാണ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 35 പേജുള്ള ബുക്ക്ലറ്റില്‍ പറയുന്നത്.

ഈ ആരോപണങ്ങള്‍ ഒന്നും പുതിയതല്ലെങ്കിലും കഴിഞ്ഞ അനേകം വര്‍ഷങ്ങളായി പൊതുജനങ്ങളുടെ ചര്‍ച്ചാവിഷയമായിരുന്നു.

2008 ല്‍ അമര്‍ സിംഗ് യുഎസില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സിവിലിയന്‍ ന്യൂക്ളിയര്‍ ടെക്നോളജി ലഭിക്കുന്നതിനാവശ്യമായ കരാറിനെതിരെ ഡമോക്രാറ്റിക്ക് പാര്‍ട്ടി നിലപാടെടുക്കയില്ലെന്നു ഉറപ്പു നല്‍കിയ ശേഷമാണ് ഇത്രയും തുക സെനറ്റര്‍ ഹില്ലരി ക്ളിന്റന്‍ കൈപറ്റിയതെന്നു ട്രംപ് കാമ്പയിന്‍ ആരോപിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഒരു മില്യനോളം ഡോളര്‍ ക്ളിന്റന്‍ ഫൌണ്േടഷനുവേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. മാത്രവുമല്ല ഹില്ലരിയുടെ ചീഫ് ഓഫ് സ്റാഫ് ആയി ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ രാജഫെര്‍നാഡോയെ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്റനാഷണല്‍ സെക്യൂരിറ്റി അഡ്വൈസറി ബോര്‍ഡില്‍ നിയമിക്കുന്നതിന് ഹില്ലരിയുടെ അറിവോടെ ഒരു മില്യന്‍ മുതല്‍ അഞ്ചു മില്യന്‍ വരെ നല്‍കിയിരുന്നതായും ഫെര്‍ണാന്‍ഡെ ആരോപിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍