തൃശൂര്‍ ജില്ലാ സൌഹൃദവേദി ഇഫ്താര്‍ സംഗമം നടത്തി
Tuesday, June 28, 2016 5:35 AM IST
ദമാം: ജീവകാരുണ്യ സംഘടനയായ തൃശൂര്‍ ജില്ലാ സൌഹൃദവേദി റിയാദിലെ എക്സിറ്റ് 8 ലുള്ള ടആഠങഇ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം നടത്തി. മുന്നൂറില്‍ പരം തൊഴിലാളികള്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

പ്രസിഡന്റ് ജോണ്‍ റാല്‍ഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാള മുഹയുദ്ധീന്‍ റംസാന്‍ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി അനില്‍ നാട്ടിക, ട്രഷറര്‍ ധനജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. റോഷ് ദാസ്, മുരളി തയ്യില്‍, ലോറന്‍സ്, ബഷീര്‍ വാടാനപള്ളി, ഷൈജു ശങ്കരവാര്യര്‍, സോളമന്‍, സന്തോഷ്, ബിനോയ്, ജോഷി തുടങ്ങിയവര്‍ സംഗമത്തിനു നേതൃത്വം നല്‍കി.