സൌഹൃദ വേദി ഫഹാഹീല്‍ ഇഫ്താര്‍ സംഗമം നടത്തി
Tuesday, June 28, 2016 5:34 AM IST
ഫഹാഹീല്‍ (കുവൈത്ത്): സൌഹൃദ വേദി ഫഹാഹീല്‍ ഇഫ്താര്‍ സംഗമം നടത്തി. കെഐജി വെസ്റ്് മേഖല എക്സിക്യൂട്ടീവ് അംഗം പി.പി അബ്ദുല്‍ റസാഖ് റംസാന്‍ സന്ദേശം നല്‍കി.

വിവിധ മത ദര്‍ശനങ്ങളും അതിന്റെ ആചാര്യന്മാര്‍ക്കു നല്‍കിയ വേദ ഗ്രന്ഥങ്ങളും ദൈവത്തില്‍നിന്നുള്ള ജനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളാണെന്നും പ്രവാചകന്‍ മുഹമ്മദ് നബിക്കും പരിശുദ്ധമായ റംസാന്‍ മാസത്തില്‍ ദൈവം നല്‍കിയ ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യരാശിക്കുമുള്ള മാര്‍ഗ ദര്‍ശനവും വഴികാട്ടിയുമാണെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

അന്നപാനീയങ്ങളും ലോലവികാരങ്ങളും നിയന്ത്രിക്കുന്ന ആത്മനിയന്ത്രണത്തിന്റെയും സഹനത്തിന്റെയും സദ്ഫലം തന്നില്‍ പരിമിതമാണെങ്കിലും മറ്റുള്ളവരെ നോമ്പു തുറപ്പിക്കുന്നതും ദാനധര്‍മങ്ങള്‍ അധികരിപ്പിക്കുന്നതും സഹനമവലംബിക്കാനുള്ള ആഹ്വാനവും നോമ്പിനു സാമൂഹ്യ മാനം കൂടി നല്‍കുന്നുണ്െടന്നു അദ്ദേഹം പറഞ്ഞു.

ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ എ.ഡി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. സൌഹൃദ വേദി പ്രസിഡന്റ് എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഹീം, കെഐജി ഈസ്റ് മേഖല പ്രസിഡന്റ് കെ. മൊയ്ദു, കെഐജി ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു, സൌഹൃദ വേദി സെക്രട്ടറി ബാബു സജിത്, സൌഹൃദ വേദി കണ്‍വീനര്‍ എം.കെ. ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍