ഫൊക്കാനാ കാലിഫോര്‍ണിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, June 28, 2016 5:01 AM IST
കാലിഫോര്‍ണിയ: ഫൊക്കാനാ കാലിഫോര്‍ണിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമേരിക്കയില്‍ മലയാളി ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു സംഘടന. തമ്മില്‍ തല്ലാനും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്താനും നാം എന്തിനു സംഘടന പ്രവര്‍ത്തനം നടത്തണം? സംഘടനയെ ഒന്നിച്ചു കൊണ്ട്പോകുവാന്‍ കഴിവില്ലാത്തവര്‍ ആണ് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി സംഘടനകളെ തകര്‍ക്കുന്നതെന്ന് വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

ഫൊക്കാനാ കാലിഫോര്‍ണിയ റിജന്റെ ഭാരവാഹികളായി രേണു ചെറിയാന്‍ ചെയര്‍പേഴ്സണ്‍, സെക്രട്ടറി ലീലാ വെളിയന്‍, ട്രഷറര്‍ ടെന്‍സി ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് ബ്രിജിറ്റ് ബീനാ രമേഷ് ജോയിന്റ് സെക്രട്ടറി ഗീതാ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ റെജി മേനോന്‍ തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അറിയിച്ചു. ു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍