നായര്‍ സംഗമം 2016 കിക്ക്ഓഫ് ഫിലാഡല്‍ഫിയയില്‍
Tuesday, June 28, 2016 5:00 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള നായര്‍ കുടുംബങ്ങളുടെ സംഘടനയായ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് പെന്‍സില്‍വേനിയ (എന്‍എസ്എസ് ഓഫ് പിഎ) ഓഗസ്റ് മാസം ഹൂസ്റണില്‍ നടക്കുന്ന എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക (എന്‍എസ്എസ് ഓഫ് എന്‍.എ)യുടെ നായര്‍ സംഗമത്തിന്റെ കിക്ക്ഓഫ് നടത്തി.

സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ എന്‍എസ്എസ് ഓഫ് എന്‍എ ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, ജോയിന്റ് ട്രഷറര്‍ ബാലു മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍എസ്എസ് ഓഫ് പി.എയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, നോര്‍ത്ത് അമേരിക്കയിലെ നായര്‍ കുടുംബങ്ങളുടെ കൂട്ടായ്മയെക്കുറിച്ചും, നായര്‍ സംഗമത്തിന്റെ ആവശ്യകതയെക്കുറിച്ചും സുരേഷ് നായര്‍ വിവരിക്കുകയുണ്ടായി.

എന്‍എസ്എസ് ഓഫ് എന്‍എ 2016 ഓഗസ്റ് 12,13,14 തീയതികളില്‍ ഹൂസ്റണിലെ വിദ്യാധിരാജ നഗറില്‍ (ക്രൌണ്‍ പ്ളാസ കോംപ്ളക്സ്) വച്ചു നടക്കുന്ന നായര്‍ സംഗമത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സെക്രട്ടറി സുനില്‍ നായര്‍, ജോയിന്റ് ട്രഷറര്‍ ബാലു മേനോന്‍ തുടങ്ങിയവര്‍ വിശദമായി സംസാരിച്ചു. തദവസരത്തില്‍ സുധാ കര്‍ത്താ അതിഥികളെ സദസിനു പരിചയപ്പെടുത്തി. തുടര്‍ന്ന് ജി.കെ. നായര്‍, എസ്.കെ. നായര്‍, ആര്‍.കെ. നായര്‍, ഷൈലേഷ് നായര്‍, അനീഷ് നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അതിനുശേഷം ഭജനയും, വിഭവസമൃദ്ധമായ അത്താഴ വിരുന്നോടുംകൂടി പരിപാടികള്‍ പര്യവസാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ 267 515 8375.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം