സാന്റാ അന്നയില്‍ വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാളിനു കൊടിയേറി
Tuesday, June 28, 2016 4:59 AM IST
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാളിനു കൊടിയേറി. ജൂണ്‍ 26 മുതല്‍ ജൂലൈ മൂന്നു വരെയാണു തിരുനാള്‍ ആഘോഷങ്ങള്‍.

ജൂണ്‍ 26-നു രാവിലെ വികാരി ഫാ. ജയിംസ് നിരപ്പേല്‍ വിശുദ്ധ തോമാശ്ശീഹായുടെ രൂപം വെഞ്ചരിച്ച് ദിവ്യബലി അര്‍പ്പിച്ചു. ദേവാലയത്തിലെ തിരുകര്‍മങ്ങള്‍ക്കുശേഷം പെരുന്നാളിനു ഉയര്‍ത്തുവാനുള്ള കൊടിയും വഹിച്ചുകൊണ്ട് ഇന്‍ഫന്റ് ജീസസ് വാര്‍ഡ് പ്രതിനിധികളായ റോയി വല്യാനിയിലും ദീപ ഷെല്ലിയും പ്രദക്ഷിണത്തിനു മുന്നില്‍ നടന്നു. ജോസുകുട്ടി മംഗലശേരിയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടെ ഫാ. ജയിംസ് നിരപ്പേല്‍ തിരുനാള്‍ കൊടി ഉയര്‍ത്തി.

ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നാം തീയതി വരെ വൈകുന്നേരം 7.45-നു വിശുദ്ധ കുര്‍ബാനയും നൊവേനയും വാഴ്വും ഉണ്ടായിരിക്കും. ഇടവകയിലെ വിവിധ കുടുംബക്കാരാണ് ഈ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ രണ്ടാം തീയതി (ശനിയാഴ്ച) വൈകുന്നേരം 5 മണിക്കുള്ള ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ മുഖ്യകാര്‍മികനായിരിക്കും. എസ്.വി.ഡി സഭയുടെ അമേരിക്കയിലെ ഈസ്റേണ്‍ റീജിയന്‍ പ്രൊവിഷ്യാള്‍ ഫാ. സോണി ജോസഫ് എസ്വിഡി തിരുനാള്‍ സന്ദേശം നല്‍കും.

ഫാ. കുര്യാക്കോസ് വാടന എംഎസ്ടി, ഫി. സിജു മുടക്കോടില്‍, ഫാ. ആഞ്ചലോസ് സെബാസ്റ്യന്‍, ഫാ. മനോജ് പുത്തന്‍പുരയ്ക്കല്‍, ഫാ. ബിജു മണ്ഡപത്തില്‍ എസ്വിഡി, ഫാ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ, ഫാ. ജയിംസ് നിരപ്പേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ദിവ്യബലിക്കുശേഷം വിശുദ്ധരുടെ രൂപങ്ങളും വഹിച്ച് വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ നഗരികാണിക്കല്‍ പ്രദക്ഷിണവും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും. രാത്രി 7.45-നു ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും, കോമഡി ഷോയും ഫാ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ (പാടും പാതിരി) അവതരിപ്പിക്കുന്ന സംഗീതസന്ധ്യയും ഉണ്ട്.

ജൂലൈ മൂന്നിനു ഞായറാഴ്ച രാവിലെ പത്തിനു വിശുദ്ധ കുര്‍ബാന, നൊവേന, വാഴ്വ് എന്നിവയും തുടര്‍ന്നു സ്നേഹവിരുന്നും, ഇടവകയിലെ ഇന്‍ഫെന്റ് ജീസസ് വാര്‍ഡുകാരാണ് ഈവര്‍ഷത്തെ പ്രസുദേന്തിമാര്‍. വിശുദ്ധ തോമാശ്ശീഹായുടെ തിരുനാളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം ലഭിക്കാന്‍ എല്ലാവരേയും വികാരി ഫാ. ജയിംസ് നിരപ്പേല്‍, ട്രസ്റിമാരായ ബൈജു വിതയത്തില്‍, ബിജു ആലുംമൂട്ടില്‍ എന്നിവര്‍ ക്ഷണിക്കുന്നു.

ട.ഠവീാമ ട്യൃീ ങമഹമയമൃ എീൃമില ഇവൌൃരവ, 5021 ണ. 16 വേ ടൃലല, ടമിമേ അിിമ, ഇഅ. ജവീില: 714 530 2900. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം