ചെറിയ പെരുന്നാള്‍ ജൂലൈ ആറിന്
Monday, June 27, 2016 8:07 AM IST
കുവൈത്ത് : ഈ വര്‍ഷം റംസാന്‍ 30 ദിവസം പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്നു ജൂലൈ ആറിന് (ബുധന്‍) കുവൈത്തുള്‍പ്പെടെ മേഖലയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്നും രാജ്യത്തെ പ്രമുഖ ഗോളശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ ഡോ. സാലിഹ് അല്‍ ഉജൈരി. തൊണ്ണൂറ്റാറാമത് ജന്മദിനത്തോടനുബന്ധിച്ച് ബര്‍ജസ് അല്‍ ബര്‍ജസിന്റെ ദീവാനിയയില്‍ നടന്ന ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലൈ നാലിനു ഉച്ചയോടെ തെളിയുന്ന ഈ വര്‍ഷത്തെ ശവ്വാല്‍ പിറ സൂര്യാസ്തമയത്തിനുമുമ്പ് അസ്തമിക്കുന്നതിനാല്‍ അന്ന് കാണുക അസാധ്യമായിരിക്കും. ഇതുകാരണം ജൂലൈ അഞ്ചിനു (ചൊവ്വ) റംസാന്‍ 30 ആയി കണക്കാക്കി തൊട്ടടുത്ത ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടതായിവരും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍