'കാരുണ്യം കുരുന്നു കൈകളിലൂടെ'
Monday, June 27, 2016 7:36 AM IST
ഷാര്‍ജ: യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നാഹ്യാന്റെ ഓര്‍മദിനത്തില്‍ എസ്എന്‍ഡിപി യോഗം ഷാര്‍ജ യൂണിയനിലെ ശാഖാ 5828 (എസ് 20) സജ്ജയിലുള്ള അഞ്ഞൂറിലധികം ആളുകള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ കിറ്റ് വിതരണം നടത്തി.

മാതാപിതാക്കളോടൊപ്പം ക്യാമ്പുകളില്‍ കുട്ടികളാണ് കിറ്റു വിതരണം നടത്തിയത്. വരും തലമുറയെ കാരുണ്യത്തിന്റെ പാതയിലൂടെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ശാഖ നടത്തിയ കിറ്റ് വിതരണം പുതുതലമുറയ്ക്കു ഒരു പുത്തന്‍ അനുഭവമായി.

എസ്എന്‍ഡിപി യോഗം യുഎഇ ചെയര്‍മാന്‍ എം.കെ. രാജന്‍ ആദ്യ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രജിത്ത് രവി, സെക്രട്ടറി ഗോപാലക്യഷണന്‍, ദുബായി യൂണിയന്‍ കണ്‍വീനര്‍ സാജന്‍ സത്യ, ശാഖാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള