കോര്‍ക്ക് ഉത്സവമേളം സെപ്റ്റംബര്‍ 17ന്
Monday, June 27, 2016 7:36 AM IST
കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ക്കും സംയുക്തമായി അണിയിച്ചൊരുക്കുന്ന 'കോര്‍ക്ക് ഉത്സവമേളം 2016' തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ 17ന് ടോഘര്‍, സെന്റ് ഫിന്‍ബാര്‍ ഹര്‍ലിംഗ് ക്ളബ് ഹാളിലാണ് പരിപാടി. രാവിലെ ഒന്‍പതു മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി

നടത്തുന്ന വിവിധ മത്സരങ്ങള്‍, അയര്‍ലന്‍ഡിലെ ശക്തരായ ടീമുകള്‍ മത്സരിക്കുന്ന വടംവലി, വിഭവസമൃദ്ധമായ സദ്യ, മലയാളി മങ്കമാര്‍ അവതരിപ്പിക്കുന്ന തിരുവാതിര, വിവിധ നൃത്തനിര്‍ത്യങ്ങള്‍ എന്നിവ അരങ്ങേറും.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ് 15നു മുന്‍പായി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ഷാജു 0873205335, സാജന്‍ 0870556227.