സൌദി സമ്പൂര്‍ണ സൌദിവത്കരണവുമായി കൂടുതല്‍ മേഖലകളിലേക്ക്
Monday, June 27, 2016 7:35 AM IST
ദമാം: ടെലികോം മേഖലക്കു പിന്നാലെ സമ്പൂര്‍ണ സൌദിവത്കരണത്തിനു അനുയോജ്യമായ കൂടുതല്‍ മേഖലകള്‍ കണ്െടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്നു പഠനം നടത്തിവരുകയാണെന്നു തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹുഖ്ബാനി.

സ്വദേശികളെ ആകര്‍ഷിക്കുന്ന തൊഴിലുകളും വേതനവും കണ്െടത്തിയാണ് പുതിയ മേഖലകള്‍ നിര്‍ണയിക്കുക. ഈ മേഖലകളെക്കുറിച്ചു വൈകാതെ പരസ്യപ്പെടുത്തും. ടൂറിസം മേഘലയില്‍ സ്വദേശികള്‍ക്കു ആകര്‍ഷകമായ നിരവധി തൊഴിലുകളുണ്ട്. ഇതില്‍ ചില തൊഴിലുകള്‍ സ്വദേശിവത്കരിക്കും.

ടൂറിസം മേഘലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിനു ദീര്‍ഘകാല പദ്ധതി തയാറാക്കാന്‍ തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റേയും ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് കമ്മീഷന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത കര്‍മ സമിതി രൂപീകരിച്ചിട്ടുണ്െടന്നും മന്ത്രി പറഞ്ഞു.

വ്യാജ സൌദിവത്കരണത്തിനെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.ഇതിനായുള്ള വിവിധ നടപടികള്‍ വൈകാതെ പ്രഖ്യാപിക്കും.ഏറ്റവും മികച്ച തൊഴിലുകള്‍ സ്വദേശികള്‍ക്കു ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഡോ. മുഫ്രിജ് അല്‍ഹുഖ്ബാനി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം