റാഷിദ് ഗസാലിയുടെ റംസാന്‍ പ്രഭാഷണം സമാപിച്ചു
Monday, June 27, 2016 7:34 AM IST
ജിദ്ദ: വിശുദ്ധ റംസാന്റെ രാവുകളില്‍ ആത്മീയപ്രഭ ചൊരിഞ്ഞ് മൂന്നു ദിവസമായി സൈന്‍ ജിദ്ദ ചാപ്റ്ററും ജിദ്ദ പൌരാവലിയും സംഘടിപ്പിച്ച സൈന്‍ മാനവ വിഭവശേഷി കേന്ദ്രം ഡയറക്ടര്‍ റാഷിദ് ഗസാലിയുടെ പ്രഭാഷണ പരമ്പര സമാപിച്ചു. ശറഫിയ ഇംപാല ഗാര്‍ഡനിലെ നിറഞ്ഞ സദസിനു മുന്നില്‍ സൂറത്തുല്‍ ഫജര്‍ മാനവ ചരിത്രത്തിന് ഒരു ആമുഖം എന്ന വിഷയത്തിലാണ് പ്രഭാഷണം നടന്നത്.

സൂറത്തുല്‍ ഫജറിന്റെ അവസാന ഭാഗമാണ് കഴിഞ്ഞ ദിവസം നടന്ന പ്രഭാഷണത്തില്‍ ചര്‍ച്ചയായത്. മരണ സമയമെത്തുന്നതിനു മുമ്പ് ഈ ലോകത്തുനിന്ന് നേടേണ്ടത് ദൈവപ്രീതിയാണെന്നും അല്ലാഹുവിന് തൃപ്തിപ്പെട്ട ജീവിതം കാഴ്ചവയ്ക്കണമെങ്കില്‍ അവന്റെ വിധിവിലക്കുകള്‍ അനുസരിക്കണമെന്നും റാഷിദ് ഗസാലി പറഞ്ഞു. മനുഷ്യജീവിതത്തിന്റെ ജനനം മുതല്‍ മരണം വരെ സമയബന്ധിതമാണ്. ഇസ്ലാമിലെ നിര്‍ബന്ധിത ആരാധന ക്രമങ്ങളിലെല്ലാം സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തില്‍ നഷ്ടം സംഭവിച്ചവര്‍ സമയത്തിന്റെ വില അറിയാത്തവരും ഭൌതിക സുഖങ്ങളെ വല്ലാതെ കൊതിക്കുന്നവരുമാണ്. ഈ ലോകത്തും പരലോകത്തും സമാധാനം ലഭിക്കണമെങ്കില്‍ മനസ് വിശാലമാക്കാനും ലോകത്തെ ഒരാളോടും ദേഷ്യമില്ലാതെ കിടന്നുറങ്ങാനും സാധിക്കണമെന്നുംഅദ്ദേഹം വിശദീകരിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. ഹിഫ്സുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, പി.എ. അബ്ദുറഹിമാന്‍, സഹല്‍ തങ്ങള്‍, നിസാം മമ്പാട്, ഷെരീഫ് സാഗര്‍, ജാഫര്‍ ഗസാലി, കെ.സി. അബ്ദുറഹിമാന്‍, സി.ടി. ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു. ഉബൈദ് തങ്ങള്‍ കിറാഅത് നടത്തി. ഡോ. കാവുങ്ങല്‍ മുഹമ്മദ്, അഹമ്മദ് പാളയാട്ട്, സലാഹ് കാരാടന്‍, റഷീദ് വാരിക്കോടന്‍, നാസര്‍ വെളിയംകോട്, ശംസുദ്ദീന്‍ പായേത്, എന്‍.എം. ജമാലുദ്ദിന്‍, അഷ്റഫ് കോയിപ്ര, ബഷീര്‍ തൊട്ടിയന്‍, വി.പി. മുസ്താഖ്, റസാഖ് ചേലക്കോട്, കുഞ്ഞിമുഹമ്മദ് ഒളവട്ടൂര്‍, ഉമ്മര്‍ കുട്ടി അരീക്കോട്, ഉമ്മര്‍ അരിപ്പാമ്പ്ര, അരുവി മോങ്ങം, യൂസുഫ് ഹാജി, കുഞ്ഞാപ്പ നാലകത്ത്, അലി പാച്ചീരി, ഷൌക്കത്ത് ഒറ്റപ്പാലം, മുസ്തഫ ചെമ്പന്‍, ഷാജി കൊഴിലാണ്ടി, മുസ്തഫ കോഴിശേരി, സി.സി. മുജീബ്, ഹനീഫ പാണ്ടികശാല, കെ.പി. അബു പൂക്കോട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍