കെആര്‍എ ഇഫ്ത്താര്‍ സംഗമം നടത്തി
Monday, June 27, 2016 7:30 AM IST
കുവൈത്ത്: അബാസിയ സൈന്‍ ബില്‍ഡിംഗ് നിവാസികളുടെ കൂട്ടായ്മയായ കുവൈറ്റ് റെസിഡന്‍സ് അസോസിയേഷന്‍ (കെആര്‍എ) ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു.

പ്രസിഡന്റ് ഡെന്നിസ് ജോസഫ് ആധ്യക്ഷത വഹിച്ച യോഗത്തില്‍ മേരിക്കുട്ടി, ജനറല്‍ സെക്രട്ടറി റെജി മത്തായി, ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

സുരജ് കുമാര്‍, പ്രകാശ്, ഡോള്‍ബി ജോസഫ്, ഷാജു, ബൈജു തോട്ടട എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍