കിങ്ങിണിക്കൂട്ടം സമാപിച്ചു
Monday, June 27, 2016 7:29 AM IST
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തി വന്ന കിങ്ങിണിക്കൂട്ടം (മാതൃഭാഷ പഠനകളരി) സമാപിച്ചു.

12 ദിവസമായി അബാസിയ, സാല്‍മിയ ഏരിയകളില്‍ നടന്ന ക്ളാസുകളില്‍ നാനൂറോളം കുഞ്ഞുങ്ങള്‍ പങ്കെടുത്തു. അറുപതോളം അധ്യാപകര്‍ ക്ളാസുകള്‍ക്കു നേതൃത്വം നല്‍കി.

സമാപനസമ്മേളനം ഇടവക വികാരി ഫാ. രാജു തോമസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഫാ. റജി സി. വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വര്‍ഗീസ്, കുര്യന്‍ വര്‍ഗീസ്, തോമസ് കുരുവിള, ജിജി ജോണ്‍ മടുക്കമൂട്ടില്‍, ഡോ. വല്‍സ ജോര്‍ജ്, ആന്‍സി വര്‍ഗീസ്, ജോജി പി. ജോണ്‍, അബു തോമസ്, അനു വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. കുവൈത്തില്‍നിന്നു സേവനം പൂര്‍ത്തിയാക്കി യാത്രയാകുന്ന ഫാ. റജി സി. വര്‍ഗീസിനു യാത്രയയപ്പും നല്‍കി. സമ്മേളനത്തില്‍ ഒസിവൈഎം സെക്രട്ടറി അജീഷ് തോമസ്, കിങ്ങിണിക്കൂട്ടം 2016 കണ്‍വീനര്‍ ഏബ്രഹാം സി. അലക്സ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍