അന്നമ്മ തോമസ് നിര്യാതയായി
Monday, June 27, 2016 7:29 AM IST
ഡാളസ്: കുറിയന്നൂര്‍ ചക്കനാട്ട് തെങ്ങുംതോട്ടത്തില്‍ പരേതനായ ടി.സി. തോമസിന്റെ ഭാര്യ അന്നമ്മ (തങ്കമ്മ - 75) നിര്യാതയായി. സംസ്കാരം ജൂണ്‍ 29നു (ബുധന്‍) ഉച്ചകഴിഞ്ഞ് രണ്ടിന് കുറിയന്നൂര്‍ ശാലോം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.

മക്കള്‍: ജോയി. റെജി.

പരേത പ്രമുഖ ക്രിസ്തീയ എഴുത്തുകാരന്‍ ഏബ്രഹാം തൂക്കനാലിന്റെ സഹോദരിയും കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ ജയിംസ് ഏബ്രഹാമിന്റെ പിതാവിന്റെ സഹോദരിയുമാണ്.

വിവരങ്ങള്‍ക്ക്: പ്രകാശ് ഏബ്രഹാം: 214 566 8889.

റിപ്പോര്‍ട്ട്: ഷാജി രാമപുരം