'ഇസ്ലാമിലെ യുദ്ധങ്ങളെല്ലാം പ്രതിരോധങ്ങള്‍ മാത്രമായിരുന്നില്ല'
Monday, June 27, 2016 7:28 AM IST
ജിദ്ദ: ഇസ്ലാമിലെ യുദ്ധങ്ങളെല്ലാം പ്രതിരോധങ്ങള്‍ മാത്രമായിരുന്നില്ല എന്ന് പ്രമുഖ പണ്ഡിതന്‍ എം.പി. സുലൈമാന്‍ ഫൈസി. ജിദ്ദ ഐഡിസിയുടെ കീഴില്‍ ഒമേഗ ഷറഫിയ ധര്‍മപുരിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വദേശത്തുനിന്നു തങ്ങളെ ആട്ടിപ്പുറത്താക്കുകയും തങ്ങളെ ഉന്മൂലനം ചെയ്യാനായി കാത്തിരിക്കുകയും ചെയ്യുന്ന മക്കക്കാരുടെ സാമ്പത്തിക സ്രോതസുകള്‍ക്ക് തടയിടാനായുമുള്ള അക്രമണ പദ്ധതിയാണു ബദ്ര്‍ യുദ്ധത്തിനു കാരണമായതെങ്കില്‍ ഉഹ്ദും ഖന്ദഖുമെല്ലാം പ്രതിരോധമായിരുന്നു. ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനുള്ള അവകാശം സ്ഥാപിച്ചു കൊടുക്കാനായി ഇസ്ലാമിക രാജ്യത്തിനു പുറത്തു പോയും മുസ്ലിംകള്‍ യുദ്ധം ചെയ്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും നിര്‍ബന്ധ മത പരിവര്‍ത്തനം കാണാന്‍ കഴിയില്ലെന്നും ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട വിശ്വാസം സ്വീകരിക്കാനുള്ള അവകാശം കൊടുക്കാത്ത ഭരണാധികാരികളെ നിലയ്ക്ക് നിര്‍ത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഫൈസി പറഞ്ഞു.

ജിദ്ദയിലെ മതസാമൂഹ്യമാധ്യമ രംഗത്തെ പ്രമുഖര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍