സെന്റ് ഗ്രീഗോറിയോസ് ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഒവിബിഎസിനു തുടക്കം കുറിച്ചു
Monday, June 27, 2016 7:25 AM IST
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിനു (ഒവിബിഎസ് 2016) ജൂണ്‍ 23നു നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ തുടക്കം കുറിച്ചു.

ഒവിബിഎസിനായി ക്രമീകരിച്ച പ്രത്യേക ഗായകസംഘം ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങുകള്‍, ഒവിബിഎസ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വര്‍ഗീസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒവിബിഎസ് സൂപ്രന്റ് ജേക്കബ് റോയ് സ്വാഗതം ആശംസിച്ചു.

സണ്‍ഡേ സ്കൂള്‍ ഹെഡ്ബോയ് റിജോ മാത്യു, എംജിഒസിഎസ്എം ജോയിന്റ് സെക്രട്ടറി അലീന അന്നാ എബി എന്നിവര്‍ ചേര്‍ന്ന് പതാകയുയര്‍ത്തി ആരംഭിച്ച യോഗത്തില്‍ സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം സാബു ടി. ജോര്‍ജ്, ഇടവക സെക്രട്ടറി ജിജി ജോണ്‍, സണ്‍ഡേസ്കൂള്‍ അഡ്വൈസര്‍ പി.സി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ഈ വര്‍ഷത്തെ ഒവിബിഎസ് സോംഗ് ബുക്കിന്റെ പ്രകാശനം ഇടവക ട്രഷറര്‍ തോമസ് കുരുവിളയില്‍ നിന്നും ഏറ്റുവാങ്ങി സണ്‍ഡേസ്കൂള്‍ സെക്രട്ടറി ഷാബു മാത്യുവിനു നല്‍കി ഹെഡ്മാസ്റര്‍ കുര്യന്‍ വര്‍ഗീസ് നിര്‍വഹിച്ചു. ഓഡിയോ സിഡിയുടെ പ്രകാശനം സണ്‍ഡേസ്കൂള്‍ ട്രഷറര്‍ ഫിലിപ്സ് ജോണില്‍ നിന്നും ഏറ്റുവാങ്ങി ഒവിബിഎസ് ബാന്‍ഡ് മാസ്റര്‍ ജെസി ജയ്സണു നല്‍കി ഡെപ്യൂട്ടി സൂപ്രണ്ട് സാമുവല്‍ ചാക്കോ നിര്‍വഹിച്ചു.

'ദൈവം എന്റെ പരമാനന്ദം' എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തില്‍, ജൂണ്‍ 23 മുതല്‍, വെള്ളി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ 6.30 വരെ എന്‍ഇസികെ അങ്കണത്തില്‍ ക്രമീകരിച്ചിരിക്കുന്ന ക്ളാസുകള്‍ ജൂലൈ ഏഴിനു സമാപിക്കും. അന്നേ ദിവസം കുട്ടികളുടെ റാലിയും കലാപരിപാടികളും പൊതുസമ്മേളനവും നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍