സദ് ഗുരുവുമായി കെഎച്ച്എന്‍എ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
Monday, June 27, 2016 4:54 AM IST
ഷിക്കാഗോ: യോഗാചാര്യന്‍ സദ്ഗുരു ജഗി വാസുദേവിന്റെ അനുഗ്രഹം നേടുന്നതിനും, 2017-ല്‍ ഡിട്രോയിറ്റില്‍ നടക്കുന്ന ലോക ഹൈന്ദവസംഗമത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നതിനും കെഎച്ച്എന്‍എ പ്രസിഡന്റ് സുരേന്ദ്രന്‍ നായരും, ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹനും യുണൈറ്റ്ഡ് നേഷന്‍സ് ആസ്ഥാനത്തെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ ചേംബറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് ഭാരതീയമായ പതഞ്ജലി സൂത്രം വിഭാവനം ചെയ്ത യോഗവിദ്യയെ ലോക ജനതയ്ക്കായി സമര്‍പ്പിച്ച് ഐക്യരാഷ്ട്ര സഭയില്‍ മുഖ്യ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു സദ്ഗുരു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതവിദ്വേഷങ്ങളിലും വിവേചനങ്ങളിലും ഉത്കണ്ഠ പ്രകടിപ്പിച്ച ഗുരു ലോക സമാധാനവും, വിശ്വമാനവീകതയും സനാതനധര്‍മത്തിന്റെ അടിസ്ഥാന ശീലങ്ങളായി പരിശീലിപ്പിക്കുവാന്‍ കെഎച്ച്എന്‍എയോടു നിര്‍ദേശിച്ചു.

കെഎച്ച്എന്‍എയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് 2017-ലെ ഹൈന്ദവസംഗമത്തില്‍ മുഖ്യാതിഥിയായി സദ്ഗുരു പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം