റംസാന് യുഎഇയില്‍ ഒന്‍പതു ദിവസത്തെ പൊതുഅവധി
Monday, June 27, 2016 4:52 AM IST
അബുദാബി: റംസാന്‍ പ്രമാണിച്ചു ജൂലൈ മൂന്നു മുതല്‍ ഒന്‍പതു വരെ അവധി നല്‍കാന്‍ യുഎഇ ക്യാബിനറ്റ് തീരുമാനിച്ചു. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്റെ നിര്‍ദേശമനുസരിച്ചു യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തുമിന്റെ നേതൃത്വത്തില്‍ കൂടിയ ക്യാബിനറ്റ് യോഗമാണു തീരുമാനം അംഗീകരിച്ചത്. ജൂണ്‍ മൂന്നു ഞായറാഴ്ചയ്ക്കു മുന്‍പുള്ള വാരാന്ത്യ അവധിദിനങ്ങളായ വെള്ളിയും ശനിയും ചേര്‍ത്താണു ഒന്‍പതു ദിവസങ്ങള്‍.