കാരുണ്യ പ്രവര്‍ത്തനരംഗത്ത് പുതിയ ചരിത്രം കുറിച്ച് ഐബിഎ
Sunday, June 26, 2016 2:56 AM IST
അബുദാബി: പരിശുദ്ധ റമദാനിലെ ആദ്യത്തെ പത്തില്‍ മുസഫ, ബനിയാസ് എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ അടങ്ങുന്ന ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് കാരുണ്യ പ്രവര്‍ത്തന രംഗത്ത് പുതിയ ചരിത്രം കുറിച്ച് കൊണ്ടിരിക്കയാണ്. സുമനസുകളുടെ സഹായത്താല്‍ ഓരോ ദിവസവും ശരാശരി ഇരുനൂറ് തൊഴിലാളികള്‍ക്കു വീതം ഇഫ്ത്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ഐബിഎക്കു കഴിയുന്നുണ്ട്.

ആര്‍ഭാട നോമ്പുതുറകള്‍ സജീവമായി അരങ്ങു തകര്‍ക്കുമ്പോള്‍ ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ട്ടപ്പെടുന്ന ഇവര്‍ക്ക് മുന്നിലേക്ക് ഐബിഎയുടെ പ്രവര്‍ത്തകര്‍ എത്തിക്കുന്ന ഈ കിറ്റുകള്‍ അവര്‍ക്ക് ഒരു ആശ്വാസം തന്നെയാണ്.

ഇഫ്താര്‍ കിറ്റ് വിതരണത്തിനായ് തെരഞ്ഞെടുക്കുന്ന ലേബര്‍ ക്യാമ്പില്‍ അസര്‍ നമസ്കാരാനന്തരം ടോക്കന്‍ വിതരണം ചെയ്ത് വളരെ ചിട്ടയായ രീതിയിലാണ് ഐബിഎയുടെ പ്രവര്‍ത്തകര്‍ കിറ്റുകള്‍ വിതരം ചെയ്ത് കൊണ്ടിരിക്കുന്നത്.

നവ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം ഒന്ന് മാത്രമാണ് ഈ പ്രവര്‍ത്തനം ഇത്രയും വ്യാപകമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ചത്. ഇതിനു പുറമേ മരുഭൂമിയില്‍ ആടുകളെയും, ഒട്ടകങ്ങളെയും മേച്ചു ഉപജീവനമാര്‍ഗം കണ്െടത്തുന്ന, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുപറ്റം സഹോദരന്മാരോടോത്ത് സൌഹൃദ ഇഫ്ത്താര്‍ സംഗമം ഈ വരുന്ന 24-ാം തീയതി പ്ളാന്‍ ചെയ്തിരിക്കയാണു. ഇതുമായി ബന്ധപ്പെട്ട് പുതിയതും, പഴയതുമായ ഡ്രസ്, മറ്റു ഉപയോഗയോഗ്യമായ വസ്തുക്കള്‍ എന്നിവ ശേഖരിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക് 050 5667356 (റഫീക്ക് ഹൈദ്രോസ്), 055 5231787 (ജമാല്‍ തിരൂര്‍) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള