കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈത്തിന്റെ സജീവ പ്രവര്‍ത്തകനും മുതിര്‍ന്ന അംഗവും സാല്‍മിയ മേഖല കമ്മിറ്റി അംഗവുമായ മുസ്തഫ പട്ടംവീടിനു (മുസ്തഫക്ക) സാല്‍മിയ ഇന്ത്യന്‍ പബ്ളിക് സ്കൂളില്‍ വെച്ച് കല കുവൈത്ത് കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. നാലു മേഖലകളില്‍ നിന്നുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത യാത്രയയപ്പ് യോഗത്തിനു കല കുവൈത്ത് സാല്‍മിയ മേഖല ആക്ടിംഗ് സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു. കുവൈത്തിലെ പ്രവാസിസമൂഹത്തില്‍ ഗാര്‍ഹിക മേഖലയുള്‍പ്പെടെയുള്ള പാവപ്പെട്ട തൊഴിലാളിലേക്കു കല കുവൈറ്റ് എന്ന സംഘടനയെ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് മുസ്തഫക്ക എന്നു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കല കുവൈത്ത് ജനറല്‍ സെക്രട്ടറി സി.കെ. നൌഷാദ് പറഞ്ഞു.
കല കുവൈറ്റ് പ്രസിഡന്റ് ആര്. നാഗനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ കല കുവൈറ്റ് ട്രഷറന്‍ അനില്‍ കൂക്കിരി, ജോയിന്റ് സെക്രട്ടറി സുഗതകുമാര്‍, വൈസ് പ്രസിഡന്റ് ടി.കെ. സൈജു, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ടി.വി. ഹിക്മത്ത്, നിസാര്‍ കെ.വി, വനിതാവേദി കുവൈറ്റ് വൈസ് പ്രസിഡന്റ് ഷെറിന് ഷാജു, കല കുവൈറ്റ് പ്രവര്‍ത്തകരായ ജെ. ആല്‍ബര്‍ട്ട്, എന്‍. അജിത് കുമാര്‍, സാം പൈനുംമൂട്, നിസാര്‍ കൊണ്േടാട്ടി, തോമസ് മാത്യു കടവില്‍, ജെ. സജി, സുദര്ശനന് കളത്തില്‍, ജൈസണ് പോള്‍ (ഹവല്ലി യൂണിറ്റ് കണ്‍വീനര്‍) , കൃഷ്ണകുമാര്‍ (നുഗ്ര ഹവല്ലി യൂണിറ്റ് കണ്‍വീനര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
കല കുവൈത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രസീദ് കരുണാകരന്, മൈക്കിള്‍ ജോണ്സണ്, മുസ്ഫര്‍, സജിത്ത് കടലുണ്ടി, മധു കൃഷ്ണ, ജോസഫ് സെബാസ്റ്യന്‍, ഷംസുദ്ദീന് എന്നിവര്‍ അദ്ദേഹത്തിന് ഉപഹാരങ്ങള്‍ കൈമാറി. ശ്രീജിത്ത്, സതീഷ്, മേരി എന്നിവര്‍ ചടങ്ങില്‍ ഗാനങ്ങള്‍ ആലപ്പിച്ചു. കല കുവൈറ്റ് സാല്‍മിയ മേഖല പ്രസിഡന്റ് വിനോദ് ജോണ്‍ യോഗത്തിനു നന്ദി രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍