ഫിലാഡല്‍ഫിയ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 9, 10 തിയതികളില്‍
Sunday, June 26, 2016 2:54 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ആറാമതു മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 9, 10 ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുമെന്നു സംഘാടകര്‍ അറിയിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ടൂര്‍ണമന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശ ങ്ങളിലേയും സ്പോര്‍ട്ട്സ് സംഘാടകരും വോളിബോള്‍താരങ്ങളും അഭ്യുദയകാംക്ഷികളും പരിശ്രമിക്കുന്നു.

അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് പ്രാദേശികതലത്തില്‍ ആദ്യമായി ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റ് എല്ലാവര്‍ഷവും ജൂലൈ മാസത്തെ രണ്ടാമത്തെ വീക്കെന്‍ഡില്‍ ആണു നടത്തുന്നത്. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്കു സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫികളും, വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്കു പ്രത്യേക ട്രോഫികളും ലഭിക്കും.

ജൂലൈ ഒമ്പതിന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ലീഗ് മല്‍സരങ്ങള്‍ നടക്കും. സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ജൂലൈ പത്തിനു ഞായറാഴ്ച മൂന്നു മുതല്‍. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ പള്ളികളില്‍നിന്നുള്ള ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും.

സീറോ മലബാര്‍ ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സെബാസ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം, ലയോണ്‍സ് തോമസ് (രാജീവ്) എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി ഒരു ടീം ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്നിക്കുന്നു.

ടൂര്‍ണമന്റില്‍ രജിസ്റര്‍ ചെയ്യുന്നതിനും, മത്സരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: സെബാസ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം 267 467 2650, ലയോണ്‍സ് തോമസ് (രാജീവ്) 215 459 2942, ഷാജി മിറ്റത്താനി 215 715 3074, സണ്ണി പടയാറ്റില്‍ 215 913 8605, ടോം പാറ്റാനിയില്‍ 267 456 7850.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍