കാസര്‍ഗോഡ് സ്വദേശി വെനസ്വേലയില്‍ വെടിയേറ്റു മരിച്ചു
Sunday, June 26, 2016 12:29 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളത്തടുക്ക സ്വദേശി വെനസ്വേലയില്‍ വെടിയേറ്റു മരിച്ചു. വെനസ്വേലയില്‍ ആയുര്‍വേദ മരുന്നു കമ്പനി നടത്തുന്ന, പള്ളത്തടുക്ക സുബ്രായ സദനം കുടുംബാഗം കുമാരപ്രസാദ് (40)ആണു മരിച്ചത്. വെനസ്വലയില്‍ താമസിച്ചുവരികയായിരുന്ന കുമാരപ്രസാദ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചുവെന്ന് ഇന്നലെയാണ് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്.

മരുന്നു കമ്പനിക്കു സമീപം തുറസായ സ്ഥലത്തുവച്ചാണ് ഇയാള്‍ക്കു വെടിയേറ്റതെന്നാണു വിവരം.