'പ്രാര്‍ഥന നോമ്പിന്റെ ആത്മാവ്'
Saturday, June 25, 2016 8:53 AM IST
റിയാദ്: പ്രാര്‍ഥനയാണ് നോമ്പിന്റെ ആത്മാവെന്നും പ്രാര്‍ഥനാരഹിതമായ നോമ്പിന് ചൈതന്യമില്ലെന്നും ശിഫാ ജാലിയാത്ത് പ്രബോധകന്‍ മുബാറക് സലഫി. നസീം റൌദ ഇസ്ലാഹി സെന്ററുകള്‍ സംയുക്തമായി സംഘടിപ്പിച്ച കുടുംബ ഇഫ്താര്‍ സംഗമത്തില്‍ റംസാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ ഓരോ അവസരങ്ങളിലും പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥനകള്‍ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ദിവസം നൂറു തവണയെങ്കിലും പ്രവാചകന്‍ പശ്ചാത്താപം നിര്‍വഹിക്കാറുണ്ടായിരുന്നു എന്ന ചരിത്രം ഒരു മനുഷ്യന്‍ എത്രമാത്രം തന്റെ നാഥനുമായി ബന്ധപ്പെടണമെന്ന കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

നസീം ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എന്‍ജി. അബ്ദുറഹീം ഉള്ള്യേരി അധ്യക്ഷത വഹിച്ചു. ഫൈറൂസ് ഖാസിമി, ഉമര്‍ ശരീഫ്, നബീല്‍ പയ്യോളി, അബ്ദുള്‍ലത്തീഫ് കടുങ്ങല്ലൂര്‍, മുഹമ്മദ് കൊല്ലം എന്നിവര്‍ പ്രസംഗിച്ചു.