പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടല്‍ നടത്തും: പി.വി. അന്‍വര്‍ എംഎല്‍എ
Saturday, June 25, 2016 8:51 AM IST
മക്ക: പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധി എന്ന നിലയില്‍ ഇടപെടല്‍ നടത്തുമെന്നു നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ എംഎല്‍എ. നവോദയ മക്ക ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മക്ക ഏഷ്യന്‍ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂര്‍ നിയോജക മണ്ഡലത്തിന്റെ വികസന മുരടിപ്പിനു പരിഹാരം കാണുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ അദിവാസി മേഖലയിലടക്കം നിരവധി വികസന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്നു എംഎല്‍എ പറഞ്ഞു.

നവോദയ ഏരിയ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അന്‍വര്‍ ഖാലീദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ട്രഷറര്‍ കെ.എം. ബഷീര്‍ നിലമ്പൂര്‍, പി.വി. അന്‍വറിനു സമ്മാനിച്ചു. നവോദയ മക്ക ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എച്ച്. ഷിജു പന്തളം, നവോദയ ഏരിയ കമ്മിറ്റി അംഗം കെ. മുഹമ്മദ് കുട്ടി പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് റഫീഖ് കോട്ടയ്ക്കല്‍, സിറാജ് മൈയ്തീന്‍ പട്ടിമറ്റം, പി.എ. ഷാഹുല്‍ ഹമീദ് വടക്കുംചേരി, സുനി മുവാറ്റുപുഴ, വി.പി. മുഹമ്മദ് ഒളവെട്ടൂര്‍, മുജീബ് റഹ്മാന്‍ നിലമ്പൂര്‍, ഷെമീര്‍ മുവാറ്റുപുഴ, നിഷാദ് അലി മേലാറ്റൂര്‍, അസീസ് വേങ്ങര, മെഹബൂബ് കരുളായി, ഷിഹാബുദ്ദീന്‍ പെരിന്തല്‍മണ്ണ, സാബു, റിന്‍ഷാദ് റഫീഖ് എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്കി. വിവിധ സംഘടനകളേയും മേഖലകളെയും പ്രതിനീധികരിച്ച് കാസീം മദനി പുളിക്കല്‍, ബഷീര്‍ പുത്തനത്താണി, ഷബിന്‍ ഫവാസ്, സാബിത്ത് മഞ്ചേരി, സിറാജുദ്ദീന്‍ കാസര്‍ഗോഡ്, എന്‍ജിനിയര്‍ ഹുസൈന്‍ എന്നിവര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍