ഐഡിസി പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി
Saturday, June 25, 2016 8:50 AM IST
ജിദ്ദ: ജിദ്ദയിലെത്തിയ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനു ജിദ്ദ ഐഡിസി സ്വീകരണം നല്‍കി.

പ്രവാസികളെ ബാധിക്കുന്ന കാര്യങ്ങളില്‍ ഇതുവരെയുള്ള സര്‍ക്കാരുകള്‍ക്ക് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ നേടിയെടുക്കുന്നതിനു ശക്തമായ സമ്മര്‍ദ്ദം പ്രവാസികളുടെ ഭാഗത്തുനിന്നും ആവശ്യമാണെന്നും അതിനുവേണ്ടി തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അന്‍വര്‍ സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അമീര്‍ ഹുസൈന്‍ ബാഖവി അധ്യക്ഷത വഹിച്ചു. നാസര്‍ ചാവക്കാട്, നവോദയ രക്ഷാധികാരി വി.കെ. റൌഫ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍