ചെങ്ങാനി പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമം നടത്തി
Saturday, June 25, 2016 8:49 AM IST
ജിദ്ദ: ജിദ്ദയിലെ ചെങ്ങാനിക്കാരുടെ കൂട്ടായ്മയായ ചെങ്ങാനി പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമവും നാട്ടില്‍ നിന്നെത്തിയ അതിഥികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.

മത്താര്‍ഖദീമില്‍ നടന്ന ചടങ്ങില്‍ വിഭവസമൃദ്ധമായ ഇഫ്താറിനുശേഷം സ്വീകരണ യോഗം ആരംഭിച്ചു. പ്രസിഡന്റ് കരിം പി. അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈര്‍ വെല്ലന്‍, വെല്ലക്കാടന്‍ മുജീബ്, അബ്ബാസ് കെ.ടി. എന്നിവര്‍ സംസാരിച്ചു. നാട്ടില്‍ നിന്നെത്തിയ മുനീര്‍ പി. ക്കുള്ള ഉപഹാരം അബ്ബാസ് കെ.ടിയും മുജീബ് വി.കെ ക്കുള്ളത് കരീം പി. യും സലാമിനുള്ള ഉപഹാരം സുബൈര്‍ വെല്ലനും വിതരണം ചെയ്തു.