ബഹറിന്‍ ലാല്‍ കെയേഴ്സ് ഇഫ്താര്‍ സംഗമം നടത്തി
Saturday, June 25, 2016 8:47 AM IST
മനാമ: ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ ഈ വര്‍ഷത്തെ ഇഫ്താര്‍ സ്നേഹ സംഗമം സിത്രയിലെ സാധാരണക്കാരായ ആളുകള്‍ ഉള്ള ജുമാ കണ്‍സ്ട്രക്ഷന്‍ കമ്പനിയിയില്‍ നടത്തി.

നൂറോളം തൊഴിലാളികളും ലാല്‍ കെയേഴ്സിന്റെ അന്‍പതോളം അംഗങ്ങളും പങ്കെടുത്തു. ലാല്‍ കെയേഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഫൈസല്‍ എഫ്.എം. എന്നിവര്‍ നേതൃത്വം നല്‍കിയ ഇഫ്താര്‍ സംഗമത്തിന് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കര്‍, കിരീടം ഉണ്ണി, ഷൈജു, വിപിന്‍, അരുണ്‍, പ്രജില്‍, സുബിന്‍ എന്നിവര്‍ നിയന്ത്രിച്ചു.