ഇഫ്താര്‍ @ലേബര്‍ ക്യാമ്പ്
Saturday, June 25, 2016 8:46 AM IST
അബുദാബി: അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍ -അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 23നു മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയായിലുള്ള ലേബര്‍ ക്യാമ്പില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ക്കായി ഇഫ്താര്‍ ഒരുക്കി.

അംഗങ്ങളുടെ സഹകരണത്തോടെ തുടര്‍ച്ചയായി ഇതു നാലാം തവണയാണ് ഇഫ്താര്‍ ലേബര്‍ ക്യാമ്പ് എന്ന പേരില്‍ അബുദാബി ചാപ്റ്റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്.

അബുദാബി ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് അനില്‍ സി. ഇടിക്കുള ഇഫ്താര്‍ കിറ്റുകളുടെ വിതണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിന് അസോസിയേഷന്‍ പ്രസിഡന്റ് രൂപേഷ്, സെക്രട്ടറി മാര്‍ട്ടിന്‍, അബുദാബി ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ സ്വരാജ്, ജോ. കോഓര്‍ഡിനേറ്റര്‍ ജസ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.