കാസര്‍ഗോഡ് അസോസിയേഷന്‍ ഖൈത്താന്‍ യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി
Saturday, June 25, 2016 8:46 AM IST
കുവൈത്ത്: കാസര്‍ഗോഡ് അസോസിയേഷന്‍ ഖൈത്താന്‍ യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി. ഫര്‍വാനിയ ഹൈത്തം പാലസില്‍ നടന്ന സംഗമത്തില്‍ ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.

കെഇഎ ചെയര്‍മാന്‍ എന്‍ജിനിയര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജലീല്‍ ആരിക്കാടി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ ചെയര്‍മാന്‍ സലാം കളനാട് റംസാന്‍ സന്ദേശം നല്‍കി.

യോഗത്തില്‍ ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ആറങ്ങാടി, കെഇഎ പ്രസിഡന്റ് ഹമീദ് മധൂര്‍, പേട്രണ്‍ സത്താര്‍ കുന്നില്‍, സെക്രട്ടറി സുധന്‍ ആവിക്കര, ട്രഷറര്‍ രാമ കൃഷ്ണന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഷ്റഫ് തൃക്കരിപ്പൂര്‍, വിവിധ സംഘടനാ നേതാക്കള്‍, കെഇഎയുടെ സിറ്റി, അബാസിയ, സാല്‍മിയ, റിഗയി യൂണിറ്റ് ഭാരവാഹികളായ അസീസ് തളങ്കര, ഹംസ ബല്ല, സി.എച്ച്. കുഞ്ഞി, സമദ് കൊട്ടോടി തുടങ്ങിയവര്‍ സംസാരിച്ചു.

സംഗമം യൂണിറ്റ് സെക്രട്ടറി സുരേഷ് കൊളവയല്‍, പ്രവര്‍ത്തകരായ മുനീര്‍ അടൂര്‍, സത്താര്‍ കൊളവയല്‍, കാദര്‍ കടവത്ത്, സക്കീര്‍ പയോട്ട ഷാഫി ബാവ, നൌഷാദ് തിടില്‍, റഷീദ്, യാദവ് ഹോസ്ദുര്‍ഗ്, നിസാം, ഇക്ബാല്‍ പെരുംബട്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍