വായനാ വര്‍ഷം 2016: രണ്ടാം ഘട്ട പദ്ധതി ഉദ്ഘാടനം ചെയ്ത
Saturday, June 25, 2016 8:45 AM IST
ദുബായി: കെഎംസിസി നടത്തിവരുന്ന കാമ്പയിന്‍ രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം ദുബായി കെഎംസിസി ഇഫ്താര്‍ ടെന്റില്‍ നടന്നു. എല്ലാവരിലും പുസ്തകമെത്തിക്കുകയെന്ന ലക്ഷ്യവുമായി രണ്ടായിരം പേര്‍ക്ക് പുസ്തകം നല്‍കി. ആയിരത്തോളം വിശുദ്ധ ഖുര്‍ആന്‍ പ്രതികളും വിതരണം ചെയ്തു.

ദുബായി ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ റീഡിംഗ് നേഷന്‍ എന്ന പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് വായനക്കും അറിവിനും പ്രാധാന്യം നല്‍കുന്ന റംസാന്‍ മാസത്തില്‍ വായനാ വര്‍ഷം 2016 രണ്ടാം ഘട്ട പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുത്തത്.

വചനം, ചിരന്തന, യുവത തുടങ്ങിയ പുസ്തക പ്രസാധകര്‍ ചന്ദ്രിക, മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്ര മാധ്യമങ്ങള്‍, ദുബായിലെ മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ വായനക്കാര്‍ എന്നിവരില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

ദിബ്ബ ആര്‍ട്സ് അസോസിയേഷന്‍ വൈസ്ചെയര്‍മാനും യുഎഇയിലെ പ്രമുഖ കവിയും എഴുത്തുകാരനുമായ ഖാലിദ് അല്‍ ദമാനി, സിഡിഎ ലൈസന്‍സിംഗ് മേധാവി പളനി ബാബു, ഡോ. പി.എ. ഇബ്രാഹിം ഹാജി, പുന്നക്കന്‍ മുഹമ്മദലി, ഡയസ് ഇടിക്കുള, ഇ.കെ. ദിനേശന്‍, റഫീഖ് മേമുണ്ട, സലീം, അഷ്റഫ് താമരശേരി, അബ്ദു ശിവപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ഡയസ് ഇടിക്കുള സമാഹരിച്ച ചരിത്ര പ്രാധാന്യമുള്ള രേഖകളുടെ സിഡി ചടങ്ങില്‍ പി.കെ. അന്‍വര്‍ നഹ ഏറ്റുവാങ്ങി.

ഡിജിറ്റല്‍ വായനയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്ന മൂന്നാം ഘട്ട പദ്ധതിയും ദുബായിലെ പ്രസാധകരെ സംഘടിപ്പിച്ചു ഒരു പുസ്തക പ്രദര്‍ശനവും കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ചു നടക്കും.

ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഉസ്മാന്‍ പി. തലശേരി, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര, എം.എച്ച്. മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍ അരൂക്കുറ്റി, മുഹമ്മദ് പട്ടാമ്പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍