മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ്‍ മുന്‍ മന്ത്രി ബിനോയ് വിശ്വത്തിനു സ്വീകരണം നല്‍കുന്നു
Saturday, June 25, 2016 3:00 AM IST
ഹൂസ്റന്‍: മുന്‍ മന്ത്രി, ചിന്തകന്‍, ഗ്രന്ഥകാരന്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരള സമൂഹത്തില്‍ അറിയപ്പെടുന്ന ബിനോയ് വിശ്വത്തിനു മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ്‍ സ്വീകരണം നല്‍കുമെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു.

ജൂലൈ ആറിനു ബുധനാഴ്ച അസോസിയേഷന്‍ ആസ്ഥാനമായ കേരള ഹൌസില്‍ (1415 ജമരസലൃ ഘി., ടമേളളീൃറ, ഠത 77477) വച്ചാണു സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വൈകീട്ട് ആറിനു നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും, കൂടാതെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ജനാര്‍ദനന്‍ 2815079721, തോമസ് ചെറുകര 8326413512, ജിനു തോമസ് 7135176582, സുനില്‍ മേനോന്‍ 8326132252, സഖറിയ തോമസ് (കുട്ടി) 7135504058, വത്സലന്‍ മഠത്തിപ്പറമ്പില്‍ 5862199107.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ