ചില്ല 'വര മുറിച്ചുകടക്കുന്ന വായനകള്‍' എന്ന ശീര്‍ഷകത്തില്‍ സംവാദം സംഘടിപ്പിച്ചു
Friday, June 24, 2016 8:12 AM IST
റിയാദ്: ഒന്നര വര്‍ഷമായി റിയാദില്‍ വായനയും സര്‍ഗസംവാദവും സജീവമാക്കിയ ചില്ല സര്‍ഗവേദി അതിന്റെ വായനാനുഭവങ്ങളിലേക്കുള്ള തിരനോട്ടം നടത്തി.

'വര മുറിച്ചുകടക്കുന്ന വായനകള്‍' എന്ന ശീര്‍ഷകത്തില്‍ ബത്ഹയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സര്‍ഗസംവാദത്തിന് എം. ഫൈസല്‍ തുടക്കം കുറിച്ചു. നിശ്ചിതമായ ഋജുരേഖാ വായനയില്‍ നിന്ന് കല്‍പ്പിത വായനയുടെ വര മുറിച്ചു കടക്കുന്ന വായനകള്‍ ചില്ല നടത്തിയിട്ടുണെന്ന് പൊതു അഭിപ്രായം ഉണ്ടായി. വായിച്ച പുസ്തകങ്ങളും അവതരണരീതിയും അതിന്റെ വൈവിധ്യവും ചര്‍ച്ചാവിഷയമായി. വായനയെ കൂടുതല്‍ വ്യത്യസ്തമായ സര്‍ഗാവിഷ്ക്കാരങ്ങളിലേക്ക് വികസിപ്പിക്കാനും വായനയെ സ്വന്തമായ അനുഭവമാക്കിയെടുക്കാനും കൂടുതല്‍ സജീവവും ക്രിയാത്മകവുമായ ഇടപെടലുകള്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു.

എങ്ങനെ വായിക്കണമെന്നതല്ല, വായിക്കുന്നതിലും വായനയില്‍ നിന്ന് രൂപപ്പെടുന്ന ഭാവുകത്വത്തിലും തിരിച്ചറിവിലും വായനക്കാരന്‍ ഉണ്ടാകണമെന്നതാണ് പ്രധാനമായ കാര്യം. അങ്ങനെയാണ് വെറും വായനകളില്‍ നിന്ന് അര്‍ഥപൂര്‍ണമായ വായനകളിലേക്ക് നമുക്ക് വികസിക്കാനാവൂ എന്ന് എം.ഫൈസല്‍ പറഞ്ഞു.

ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, വിജയകുമാര്‍, വിജയകുമാര്‍.എന്‍, ഷമീം താളാപ്രത്ത്, ആര്‍. മുരളീധരന്‍, സക്കീര്‍ വടക്കുംതല, മുഹമ്മദ് ഉള്ളിവീട്ടില്‍, സി.വി. മന്‍മോഹന്‍, ഫൈസല്‍ കൊണ്േടാട്ടി, നൌഫല്‍ പൂവകുറിശി, ആര്‍. സുരേഷ് ബാബു, ശിഹാബുദ്ദീന്‍ കുഞ്ചിസ്, നജ്മ, റഹീം സ്രാമ്പിക്കല്‍, നൌഷാദ് കോര്‍മത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര, ഡോ. സജിത്, നിബു പി. വര്‍ഗീസ്, സംഗീത, സഫ്തര്‍, അഭിലാഷ്, രാജന്‍, ബഷീര്‍, ഷാജി റസാഖ്, ബഷീര്‍, ഷമീര്‍ കുന്നുമ്മല്‍, അഖില്‍, നിഷാല്‍, ഋഷികേശ്, ഫാത്തിമ സഹ്റ എന്നിവര്‍ സംബന്ധിച്ചു.