ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി
Friday, June 24, 2016 6:30 AM IST
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി. അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ചു. മതസൌഹാര്‍ദ സമ്മേളനത്തില്‍ പ്രമുഖ മത പ്രഭാഷകന്‍ മുഹമ്മദ് അരീപ്ര മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കുവൈറ്റ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. സഞ്ജു ജോണ്‍, കുവൈറ്റ് എന്‍എസ്എസ് പ്രസിഡന്റ് പി.എസ്. ഉല്ലാസ് കുമാര്‍, സാരഥി പ്രസിഡന്റെ കെ.സുരേഷ് രക്ഷാധികാരി പ്രേംസണ്‍ കായംകുളം ഉപദേശകസമിതി അംഗങ്ങളായ സാം പൈനുംമൂട്, ബാബു പനമ്പള്ളി, ജനറല്‍ സെക്രട്ടറി സണ്ണി പത്തിച്ചിറ, ട്രഷറര്‍ ഷംസു താമരക്കുളം പ്രസംഗിച്ചു.

സമ്മേളനത്തിനുശേഷം നടന്ന നോമ്പുതുറയ്ക്ക് രാഷ്ട്രീയ-സാമുദായിക സാംസ്കാരിക നേതാക്കള്‍ സംബന്ധിച്ചു. പ്രവാസി സംഘടനാ നേതാക്കളായ തോമസ് പള്ളിക്കല്‍, ഫിലിപ്പ് സി.വി. തോമസ്, ബിനോയ് ചന്ദ്രന്‍, നൈനാന്‍ ജോണ്‍, മാത്യു ചെന്നിത്തല, സാബു മാവേലിക്കര, റഹ്മാന്‍ പുഞ്ചിരി, പ്രമോദ് ചെല്ലപ്പന്‍, ബിജി പള്ളിക്കല്‍, അജി കുട്ടപ്പന്‍, സണ്ണി അംബിയില്‍, സഖറിയ കുരുവിള, സുബാഷ് ചെറിയനാട്, സിബി പുരുഷോത്തമന്‍, ശക്തി കായംകുളം, കുര്യന്‍ മത്തായി, കമല്‍ ദേവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍